എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

5500 കോടി രൂപ ബോണ്ട് വഴി സമാഹരിക്കാന്‍ എച്ച്ഡിഎഫ്‌സി

ന്യൂഡല്‍ഹി: പ്രമുഖ പണയ വായ്പാ ദാതാക്കളായ എച്ച്ഡിഎഫ്‌സി ബോണ്ട് വഴി 5,500 കോടി രൂപ സമാഹരിക്കും.

4000 കോടിയുടെ ബെയ്‌സ് സൈസുള്ള നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ച്വറുകളാണ് കമ്പനി പുറത്തിറക്കുക. 1500 കോടി രൂപയുടെ ഓവര്‍ സബ്‌സ്‌ക്രിപ്ഷനുള്ള ഓപ്ഷനുണ്ടാകും.

ദീര്‍ഘ കാല വിഭവങ്ങള്‍ കണ്ടെത്താനാണ് ബോണ്ട് പുറത്തിറക്കുന്നതെന്ന് എച്ച്ഡിഎഫ്‌സി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഹൗസിംഗ് ഫിനാന്‍സ് ബിസിനസിന്റെ ആവശ്യാര്‍ത്ഥം തുക വിനിയോഗിക്കും.

നവംബര്‍ 17ന് തുറന്ന് അന്നുതന്നെ ബോണ്ട് ഇഷ്യു അവസാനിപ്പിക്കും.
നിലവില്‍ എച്ച്ഡിഎഫ്‌സി ബാങ്കുമായി ലയിക്കാനൊരുങ്ങുകയാണ് എച്ച്ഡിഎഫ്‌സി. 3 വര്‍ഷമാണ് ബോണ്ടിന്റെ ടെനര്‍.

X
Top