ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സംസ്ഥാനത്ത് ക്രിപ്റ്റോ വഴിയുളള ഹവാല ഇടപാട് കൂടുന്നു

  • കൂടുതലും ദുബായില്‍നിന്ന് കേരളത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള ഹവാല ഇടപാടുകള്‍ വർധിക്കുന്നു. ദുബായില്‍നിന്ന് കേരളത്തിലേക്കാണ് ഇത്തരത്തിലുള്ള പണം കൈമാറ്റം വ്യാപകം. കേരളത്തില്‍നിന്ന് വിദേശരാജ്യങ്ങളിലേക്കും കൈമാറ്റം നടക്കുന്നുണ്ടെന്നും സൈബർവിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന പണവും ക്രിപ്റ്റോ ഇടപാടിലൂടെ കൈമാറ്റംചെയ്യുന്നുണ്ട്.

പണം ക്രിപ്റ്റോ ഏജന്റിന് നല്‍കിയാല്‍ അത് നാട്ടിലുളള ക്രിപ്റ്റോ ഏജന്റിന് എത്തുകയും പറയുന്നയാള്‍ക്ക് പണം ഇന്ത്യൻ രൂപയായി നല്‍കുകയും ചെയ്യുന്നുണ്ട്. വിദേശത്തുവെച്ച്‌ പണം കൈപ്പറ്റുന്ന ക്രിപ്റ്റോ ഏജന്റ് ആ പണം നാട്ടിലേക്കയക്കാതെ ക്രിപ്റ്റോ കറൻസിയില്‍ നിേക്ഷപിക്കും.

ഓണ്‍ലൈൻ തട്ടിപ്പുനടത്തി മുന്നേത്തന്നെയുണ്ടാക്കിയ പണം അയാള്‍ വെർച്വല്‍ ഡിജിറ്റല്‍ വാലറ്റിലേക്ക് മാറ്റിവെച്ചിട്ടുണ്ടാവും. അതാണ് നാട്ടിലുള്ള ഏജന്റിന് കൈമാറുന്നത്. ചുരുക്കത്തില്‍ തട്ടിപ്പുപണം കൈമാറുന്നതിനുള്ള വഴിയായി ക്രിപ്റ്റോ ഇടപാടുകള്‍ മാറുന്നു. ഇത്തരം ഒട്ടേറെ കേസുകള്‍ സംബന്ധിച്ച്‌ സൈബർ ക്രൈംവിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഏജന്റുമാർക്ക് ക്രിപ്റ്റോ കറൻസി ലഭിച്ചിരിക്കുന്നത് രാജ്യത്തിനു പുറത്തുനിന്നുള്ള രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പ്ലാറ്റ്ഫോം വഴിയാണ് എന്നതിനാല്‍ മറ്റുവിവരങ്ങള്‍ ലഭിക്കുന്നുമില്ല. അതേസമയം, ചൈനയില്‍നിന്ന് ഉള്‍പ്പടെയുള്ള രജിസ്ട്രേഡ് ക്രിപ്റ്റോ പ്ലാറ്റ്ഫോം വഴിയുള്ള ഇടപാടുകളും നടക്കുന്നുണ്ട്.

ഇത്തരത്തില്‍ രാജ്യത്തിനുപുറത്തുള്ള ചില പ്ലാറ്റ്ഫോമുകളില്‍നിന്ന് അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചതായും സൈബർ അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

നികുതിവെട്ടിപ്പിനായി ക്രിപ്റ്റോ ഇടപാട് നടക്കുന്നുവെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് മൂന്നുമാസം മുൻപ് ആദായനികുതി വകുപ്പ് കേരളത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നു. പത്തിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഇത്തരം സംശയത്തിന്റെ അടിസ്ഥാനത്തില്‍ മരവിപ്പിക്കുകയും ചെയ്തു. അഞ്ഞൂറോളം ബാങ്ക് അക്കൗണ്ടുകളുണ്ടായിരുന്ന ഒരു ക്രിപ്റ്റോ ഏജന്റിന്റെ വിവരങ്ങളും അന്ന് ലഭിച്ചു.

അതേസമയം, ക്രിപ്റ്റോ കറൻസി നിക്ഷേപത്തിന്റെ ലാഭസാധ്യകള്‍ പറഞ്ഞു വിശ്വസിപ്പിച്ച്‌ വ്യാജ ആപ്പുകള്‍ വഴി നിക്ഷേപം നടത്തുന്ന സംഭവങ്ങളും ധാരാളം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് അത് തട്ടിപ്പാണെന്ന് അറിയുന്നത്. ഇവയും അന്വേഷിക്കുന്നുണ്ടെന്ന് സൈബർ ഡിവിഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

X
Top