വളര്‍ച്ചാ അനുമാനത്തില്‍ കുറവ് വരുത്തി വിദഗ്ധര്‍എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കില്ലെന്ന് കേന്ദ്രംഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാംസ്ഥാനംക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം തുടർന്നേക്കും

ഹാവെൽസിൻ്റെ പ്രീമിയം സ്വിച്ചുകൾ കൊച്ചിയിൽ അവതരിപ്പിച്ചു; ‘കോവിഡ് പശ്ചാത്തലത്തിൽ വൈറസ് സേഫ് സ്വിച്ചുകളും’

കൊച്ചി: രാജ്യത്തെ പ്രമുഖ ഇലക്ട്രിക്കൽ ഗുഡ്സ് (എഫ്ഇസിജി) നിർമാതാക്കളായ ഹാവൽസ് തങ്ങളുടെ നൂതന സ്വിച്ചുകൾ കൊച്ചിയിൽ അവതരിപ്പിച്ചു. ക്രാബ്ട്രീ സിഗ്നിയ സ്വിച്ചുകളുടെ സ്മാർട്ട്, ലക്ഷ്വറി വിഭാഗങ്ങളിലുള്ള സിഗ്നിയ സ്മാർട്ട്, സിഗ്നിയ ഗ്രാൻഡ് എന്നീ സ്വിച്ചുകളാണ് കമ്പനി കേരളം വിപണിയിൽ മുന്നോട്ടു വച്ചത്.

ഹാവെൽസ് ആർ ആൻഡ് ഡി സെന്ററിൽ രൂപകൽപന ചെയ്തതാണ് ഇവ. മികച്ച രൂപകൽപ്പനയും, നൂതന സാങ്കേതിക വിദ്യയും ഇതിൽ സമന്വയിക്കുന്നതായി കമ്പനി അവകാശപ്പെട്ടു. ഹാവൽസിന്റെ ബിസിനസ് വളർച്ചയിൽ ദക്ഷിണേന്ത്യക്കും കേരളത്തിനും സവിശേഷ പ്രാധാന്യമുണ്ടെന്ന് ഹാവൽസ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് എംപി മനോജ് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ഉപഭോക്താക്കൾക്ക് ഒരേ ഡിസൈനിലുള്ള സ്മാർട്ട് അല്ലെങ്കിൽ മെക്കാനിക്കൽ സ്വിച്ചുകൾ തെരഞ്ഞെടുക്കാം. സംയോജിത സാങ്കേതിക ഉല്പന്നങ്ങളിലൂടെ ഉപഭോക്താക്കളുടെ സൗകര്യവും, സുരക്ഷയും കമ്പനി പരിഗണിക്കുന്നു. അത് മുൻ നിറുത്തിയാണ് പുതിയ സ്വിച്ചുകൾ രൂപകൽപന ചെയ്തത്.

ടൂ, ഫോർ ചാനൽ റിലേ സ്വിച്ചുകൾ, സ്മാർട്ട് സിംഗിൾ ചാനൽ പവർ സ്വിച്, കർട്ടൻ റിലേ സ്വിച്, സ്മാർട്ട് ഫാൻ റെഗുലേറ്റർ എന്നിവ ഉൾപ്പെടുന്നതാണ് സിഗ്നിയ സ്മാർട്ട് ഉല്പന്നങ്ങൾ. വൈവിധ്യമാർന്ന ഈ ശ്രേണി കണക്റ്റ് ചെയ്ത ഉൽപ്പന്നങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

കർട്ടനുകൾ, എൽഇഡി ലൈറ്റുകൾ, മറ്റ് ചലനങ്ങൾ എന്നിവയുടെ എളുപ്പത്തിലുള്ള നിയന്ത്രണം സാധ്യമാക്കുന്നു. ഹാവൽസിന്റെ സിങ്ക് ആപ്പ് വഴിയും സ്മാർട്ട് മൊഡ്യൂളുകൾ നിയന്ത്രിക്കാനാകും. കൂടാതെ ആമസോൺ അലക്സ പോലുള്ള വോയ്‌സ് അസിസ്റ്റന്റുകൾ വഴിയും ഈ സ്വിച്ചുകൾ നിയന്ത്രിക്കാം.

ഡിസൈൻ മികവും സിഗ്നിയ മുന്നോട്ടു വയ്ക്കുന്നു. പ്ലാസ്റ്റിക്, മെറ്റൽ പ്ലേറ്റ്, ഗ്ലാസ് പ്ലേറ്റ്, വുഡ് ഫിനിഷ് പ്ലേറ്റ് തുടങ്ങി 11 വ്യത്യസ്ത ഫിനിഷുകളിൽ ഇവ ലഭിക്കും. 4500 കോടി വിറ്റുവരവുള്ള കേരളത്തിലെ എഫ്എംഇജി വിപണിയിൽ 10 ശതമാനം പങ്കാളിത്തമാണ് ഹാവൽസിനുള്ളത്. അത് വർധിക്കുമെന്ന ശുഭാപ്തി വിശ്വാസം ഹാവൽസ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വിവേക് യാദവ് പ്രകടിപ്പിച്ചു.

കോവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിൽ സുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ ആന്റി ബാക്റ്റീരിയൽ സ്വിച്ചുകൾ അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിഗ്നിയ വൈറ്റ് ശ്രേണിയിൽ തന്നെ ഈ സവിശേഷത ഉള്ള സ്വിച് ഉണ്ടാകും. ആന്റി വൈറൽ, ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഉള്ള പ്ലേറ്റുകൾ ആണ് ഉപയോഗിച്ചിട്ടുള്ളത്.

സമ്പർക്കത്തിൽ വരുന്ന ഏത് വൈറസിനെയും, ബാക്ടീരിയയെയും നിർവീര്യമാക്കാൻ ഇവയ്ക്ക് കഴിയും. ഒരു മിനിറ്റിൽ 92 ശതമാനം ആന്റി വൈറൽ ഫലപ്രാപ്തി തെളിയിക്കപ്പട്ടിട്ടുണ്ട്. മോഡുലാർ സ്വിച് വിഭാഗത്തിൽ 15 ശതമാനം വിപണി പങ്കാളിത്തമാണ് ഇന്ത്യയിൽ ഹാവൽസിനുള്ളത്.

ഉപഭോക്താക്കൾക്കിടയിൽ ഓട്ടോമേഷന് കൂടുതൽ താല്പര്യം വളരുന്ന സാഹചര്യത്തിൽ അതിന് സജ്ജമായ പുതിയ ഉല്പന്നങ്ങളിലൂടെ വിപണി സാന്നിധ്യം വർധിപ്പിക്കാനാകുമെന്ന് ഹാവൽസ് പ്രതീക്ഷിക്കുന്നു.

സിഗ്നിയ സ്വിച്ചുകൾ പൂർണമായും ഇന്ത്യയിൽ ഉല്പാദിപ്പിച്ചവയാണ്. ഓഗസ്റ്റിൽ ഹാവൽസ് ഗാലക്‌സി സ്റ്റോറുകൾ വഴിയും, ഓൺലൈൻ ചാനലുകൾ വഴിയും ഉപഭോക്താക്കൾക്ക് ലഭ്യമാകും.

X
Top