
മുംബൈ: 700 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ട് ഹാറ്റ്സൺ അഗ്രോ പ്രൊഡക്‌ട്‌സ് ലിമിറ്റഡ്. ഈ നിർദിഷ്ട നിർദ്ദേശത്തിന് കമ്പനി ബോർഡിൻറെ അനുമതി തേടിയിരുന്നു. ക്യുഐപി വഴി ഇക്വിറ്റി ഷെയറുകളുടെ സ്വകാര്യ പ്ലേസ്‌മെന്റിലൂടെ 700 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് ബോർഡ് അംഗീകാരം നൽകിയതായി അരുൺ ഐസ്‌ക്രീമിന്റെ നിർമ്മാതാവ് തിങ്കളാഴ്ച എക്‌സ്‌ചേഞ്ച് ഫയലിംഗ് അറിയിച്ചു.
ഇതിന് പുറമെ ഹൂബാൻ എനർജി 4 പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി ഏറ്റെടുക്കുന്നതിന് നിക്ഷേപം നടത്താനും കമ്പനിക്ക് ബോർഡ് അനുമതി നൽകി. മഹാരാഷ്ട്രയിലെ കമ്പനിയുടെ പ്ലാന്റിന്റെ സൗരോർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടിയാണ് നിക്ഷേപം നടത്തുന്നത്. കൂടാതെ ഈ നിർദ്ദേശങ്ങൾക്ക് പാലുൽപ്പന്നങ്ങളുടെ നിർമ്മാതാവ് അതിന്റെ ഓഹരി ഉടമകളുടെ അനുമതി തേടും. കമ്പനിയുടെ 37-ാമത് വാർഷിക പൊതുയോഗം സെപ്റ്റംബർ 20-ന് നടത്തപ്പെടും.
തിങ്കളാഴ്ച ആദ്യ വ്യാപാരത്തിൽ കമ്പനിയുടെ ഓഹരി 3.7 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഡയറി കമ്പനിയാണ് ഹാറ്റ്സൺ അഗ്രോ പ്രൊഡക്‌ട്‌സ് ലിമിറ്റഡ്. ഉത്പന്നങ്ങൾക്കായി ബക്കറ്റോഫ്യൂജ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു കമ്പനിയാണ് ഇത്. കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ ഐസ്ക്രീം, പാൽ ഉൽപന്നങ്ങൾ, പാചക വെണ്ണ , പശു നെയ്യ് , ബട്ടർ മിൽക്ക് എന്നിവ ഉൾപ്പെടുന്നു.