റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

പാരമ്പര്യ നെയ്ത്തിന് പുതിയ പാത തുറക്കാൻ കൈത്തറി കോൺക്ലേവ്

കണ്ണൂര്‍: സംസ്ഥാന കൈത്തറി മേഖലയിലെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനും പാരമ്പര്യവും ആധുനികതയും സംയോജിപ്പിച്ച് മേഖലയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കുമായി വ്യവസായ വകുപ്പ് ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് ഡയറക്ടറേറ്റുമായി ചേര്‍ന്ന് കൈത്തറി കോണ്‍ക്ലേവ് 2025 നടത്തുന്നു. ഇന്ന് രാവിലെ 10 മണിക്ക് റബ്‌കോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഏകദിന കോണ്‍ക്ലേവ് വ്യവസായ, നിയമ, കയര്‍ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. സമ്മേളനത്തിന്റെ സമാപന ഘട്ടം നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ കൈത്തറി മേഖല സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും ശക്തമായി പ്രതിനിധീകരിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. സംസ്ഥാനത്ത് നിലവില്‍ 539 രജിസ്റ്റര്‍ ചെയ്‌ത പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുണ്ട്. അതില്‍ 355 സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ഏകദേശം 14,600-ൽ അധികം നെയ്ത്തുകാര്‍ ഈ മേഖലയിലൂടെ തൊഴില്‍ നേടുന്നുണ്ട്. വാര്‍ഷികമായി സംസ്ഥാനത്ത് 50 ദശലക്ഷം മീറ്ററിലധികം കൈത്തറി വസ്ത്രങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു, ഇതില്‍ 84 ശതമാനത്തിലധികം സഹകരണ മേഖലയുടെ സംഭാവനയാണ്. എങ്കിലും, പവര്‍ലൂം ഉത്പന്നങ്ങളുടെ വിലക്കുറവ്, സാങ്കേതിക പരിഷ്‌കരണങ്ങളുടെ അഭാവം, വിപണന പ്രതിസന്ധി തുടങ്ങിയവ ഈ മേഖലയെ ബാധിച്ചുവരുന്നു.

കോണ്‍ക്ലേവിന്റെ ഭാഗമായി കൈത്തറി- പുതിയ കാലം, പുതിയ സമീപനം, കൈത്തറി മേഖല- വെല്ലുവിളികളും ബദല്‍ മാര്‍ഗങ്ങളും എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. കയറ്റുമതിക്കാരും ട്രേഡ് യൂണിയന്‍ പ്രതിനിധികളും സഹകരണ സംഘങ്ങളും പങ്കെടുക്കുന്ന ഈ ചര്‍ച്ചയില്‍ മേഖലയുടെ പുനരുജ്ജീവനത്തിന് ആവശ്യമായ മാര്‍ഗരേഖകള്‍ രൂപപ്പെടുത്തും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് തയ്യാറാക്കിയ കൈത്തറി വിദഗ്ധ സമിതി റിപ്പോര്‍ട്ട് കോണ്‍ക്ലേവില്‍ അവതരിപ്പിക്കും. കൈത്തറി വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് ഡയറക്ടര്‍  ഡോ. കെഎസ് കൃപകുമാര്‍ അവതരണം നടത്തും. കൈത്തറി മേഖലയെ ആധുനിക വിപണന രീതികളുമായി ബന്ധിപ്പിച്ച് മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മാണത്തിലേക്ക് നയിക്കാനും തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുമാണ് കോണ്‍ക്ലേവിന്റെ പ്രധാന ലക്ഷ്യം.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, എംപിമാരായ കെ സുധാകരന്‍, സന്തോഷ്‌കുമാര്‍, എംഎല്‍എമാരായ കെകെ ഷൈലജ ടീച്ചര്‍, കെ പി മോഹനന്‍, സണ്ണി ജോസഫ്, കെ വി സുമേഷ്, ടിഐ മധുസൂദനന്‍, സജീവ് ജോസഫ്, എം വിജിന്‍, വ്യവസായ വകുപ്പ് സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറും കയര്‍ വികസന ഡയറക്ടറുമായ ആനി ജൂല തോമസ്, സംഘാടക സമിതി ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, പത്മശ്രീ പി ഗോപിനാഥന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

X
Top