
വാഷിങ്ടണ്‍ ഡിസി: പുതിയ എച്ച്-വണ്‍ബി അപേക്ഷാ ഫീസ് 1,00,000 ഡോളറാക്കി വര്‍ദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപടി സെപ്തംബര്‍ 21 ന് പ്രാബല്യത്തില്‍ വന്നു. ഇത് പ്രകാരം പുതിയ അപേക്ഷാ ഫീസായി തൊഴിലുടമകള്‍ ഒരു ലക്ഷം ഡോളര്‍ നല്‍കണം. നേരത്തെയിത് പരമാവധി 9000 ഡോളര്‍ വരെയായിരുന്നു. സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ധനകാര്യം തുടങ്ങിയ പ്രത്യേക മേഖലകളില്‍ വിദേശ പ്രൊഫഷണലുകളെ നിയമിക്കാന്‍ കമ്പനികളെ അനുവദിക്കുന്ന ഒരു താല്‍ക്കാലിക വര്‍ക്ക് വിസയാണ് എച്ച്- വണ്‍ബി.
നിലവില്‍ എച്ച് -വണ്‍ബി വിസയുള്ളവര്‍ക്ക് പുതിയ നിയമം ബാധകമല്ല. അതായത് വിസാ കാലാവധി നീട്ടാനോ പുതിയ തൊഴിലുടമകളിലേയ്ക്ക് മാറാനോ പുതിയ ഫീസ് നല്‍കേണ്ടതില്ല. സെപ്തംബര്‍ 21 ലെ അവസാന തീയതിയ്ക്ക് മുന്‍പ് രേഖകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ അന്താരാഷ്ട്ര യാത്ര ചെയ്യുന്നവരെയും പുതിയ നിയമം ബാധിക്കില്ല.
പുതിയ അപേക്ഷ ഫീസ്്, ഇന്ത്യന്‍ ഐടി സേവന കമ്പനികളെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ചും യുഎസ് ക്ലയ്ന്റുകള്‍ക്ക് സേവനം നല്‍കാനായി യുഎസ് റിക്രൂട്ട്മെന്റ് നടത്തുന്നവരെ. ഇന്ത്യന്‍ എഞ്ചിനീയര്‍മാരേയും കണ്‍സള്‍ട്ടന്റ്മാരേയും ക്ലയ്ന്റ് സൈറ്റുകളില്‍ നിയമിക്കാന്‍ ടിസിഎസ്, വിപ്രോ,എച്ച്സിഎല്‍ടെക്ക്, ടെക്ക് മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ എച്ച്്-വണ്‍ബി വിസയെ ആണ് ആശ്രയിക്കാറ്. പുതിയ ഫീസ് ഘടന നിലവിലെ പ്രൊജക്ടുകളെ ബാധിക്കുമെന്ന് നാസ്‌ക്കോം മുന്നറിയിപ്പ് നല്‍കി.