ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

ജിഎസ്ടി നിയമലംഘനം: ആദ്യഘട്ടത്തിൽ സ്ഥാപന പ്രതിനിധിയെ വിളിച്ചുവരുത്തരുതെന്ന് ഉത്തരവ്

ന്യൂഡൽഹി: ജിഎസ്ടി നിയമലംഘനങ്ങളുടെ അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ തന്നെ ഒരു കമ്പനിയുടെ സിഇഒ, എംഡി, സിഎഫ്ഒ തലത്തിലുള്ളവരെ വിളിച്ചുവരുത്തുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ജിഎസ്ടി അന്വേഷണ അതോറിറ്റിയുടെ ഉത്തരവ്.

സംഭവത്തിൽ കമ്പനിയുടെ തലപ്പത്തുള്ളവർക്ക് കൃത്യമായ പങ്കുണ്ടെന്നു ബോധ്യപ്പെട്ട ശേഷം മാത്രമേ അവരെ വിളിച്ചുവരുത്താവൂ എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

നിയമലംഘനത്തിനു സ്ഥാപന പ്രതിനിധികളെ വിളിച്ചുവരുത്താൻ ജിഎസ്ടി ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്ന സിജിഎസ്ടി നിയമത്തിലെ 70 (1) വകുപ്പ് വിവേകപൂർവം ഉപയോഗിക്കണമെന്നാണ് നിർദേശം.

പ്രധാന നിരീക്ഷണങ്ങൾ

  • ഓൺലൈനായി ലഭ്യമായ ജിഎസ്ടിആർ–3ബി, ജിഎസ്ടിആർ–1 രേഖകൾ പോലും ആവശ്യപ്പെട്ട് ആളുകളെ വിളിച്ചുവരുത്തുന്ന രീതി നിലവിലുണ്ട്.
  • വിളിച്ചുവരുത്തുന്നതിനു പകരം ആവശ്യമായ വിവരങ്ങൾ തേടി കത്തയയ്ക്കുന്നതു പരിഗണിക്കാം.
  • ഒരാളെ വിളിച്ചുവരുത്താൻ സൂപ്രണ്ട് ഉത്തരവിറക്കുമ്പോൾ, ഡപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള രേഖാമൂലമുള്ള അനുമതി തേടിയിരിക്കണം.
  • അറസ്റ്റിലേക്കു കടക്കും മുൻപ് പ്രതിയായ വ്യക്തി തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ സാധ്യതയുണ്ടോയെന്ന് ഉറപ്പാക്കണം. ഒപ്പം കുറ്റകൃത്യത്തിന്റെ സൂത്രധാരൻ ഇയാൾ തന്നെയാണോയെന്നും പരിശോധിക്കണം.

X
Top