വിദേശ വിനിമയ ഇടപാടുകള്‍ക്കുള്ള ഏകീകൃത ബാങ്കിംഗ് കോഡ്:
പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ആര്‍ബിഐക്ക് കൂടുതല്‍ സമയം
മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായിആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌

ജൂണ്‍ മാസത്തിലെ ജിഎസ്ടി വരുമാനത്തില്‍ 56% വര്‍ധനവ്

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി വരുമാനം ജൂണ്‍ മാസത്തില്‍, 56% വര്‍ധനവ് രേഖപ്പെടുത്തി. മെയ് വില്‍പ്പനയുടെ നികുതിയാണ് ജൂണ്‍ മാസത്തില്‍ ശേഖരിക്കുക. ഔദ്യോഗിക കണക്കനുസരിച്ച് 1,45,000 കോടി രൂപയാണ് കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനം.
മെയ് മാസത്തില്‍ ഇത് 1,40,000 കോടി രൂപയായിരുന്നു.തുടര്‍ച്ചയായ 12ാം മാസമാണ് ജിഎസ്ടിവരുമാനം 1 ലക്ഷം കോടിയ്ക്ക് മുകളിലാകുന്നത്. ഏക്കാലത്തേയും വലിയ രണ്ടാമത്ത കളക്ഷനാണ് കഴിഞ്ഞമാസത്തേത്. ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ നികുതി ശേഖരിച്ചത് ഈ വര്‍ഷം ഏപ്രിലിലായിരുന്നു.167,540 കോടി രൂപ.
മൊത്തം ജിഎസ്ടി വരുമാനത്തില്‍ 25,306 കോടി രൂപ കേന്ദവിഹിതവും 32,406 കോടി രൂപ സംസ്ഥാനവിഹിതവുമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് സംയുക്തമായി ലഭ്യമായത് 75887 കോടി രൂപയാണ്. ഇറക്കുമതി ചരക്കുകളുടെ മേല്‍ ചുമത്തിയ 40102 കോടി ഉള്‍പ്പടെയാണ് സംയുക്ത ജിഎസ്ടി.
ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് കണക്കുകള്‍ അവതരിപ്പിച്ചത്. ചില ഇളവുകള്‍ പിന്‍വലിച്ചും, ചില സാധന,സേവങ്ങളുടേത് കൂട്ടിയും ജിഎസ്ടി നിരക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ ഈയിടെ പരിഷ്‌ക്കരിച്ചിരുന്നു. ജൂലൈ 18നാണ് പുതിയ നികുതി പരിഷ്‌ക്കാരങ്ങള്‍ നിലവില്‍ വരുക.
മൂല്യ ശൃംഖലയിലെ കാര്യക്ഷമതയില്ലായ്മ നികത്താനാണ് ജിഎസ്ടി നിരക്കുകളില്‍ വര്‍ധനവ് വരുത്തിയതെന്ന് ധനമന്ത്രി പറഞ്ഞു. വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മൂലധനച്ചെലവുകള്‍, സാമ്പത്തിക വര്‍ഷത്തില്‍ വിജയകരമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും സംസ്ഥാനങ്ങളെ പിന്തുണക്കുമെന്നും മന്ത്രി അറിയിച്ചു. ജിഎസ്ടി സ്ലാബുകളുടെ വിപുലമായ പരിഷ്‌കരണം മാറ്റിവച്ചിരുന്നു.
നിരക്ക് യുക്തിസഹമാക്കല്‍ സംബന്ധിച്ച് മന്ത്രിമാരുടെ സംഘത്തിന് (ജിഒഎം) ശുപാര്‍ശകള്‍ നല്‍കാന്‍ കൗണ്‍സില്‍ മൂന്ന് മാസം കൂടി അനുവദിച്ചതിനാലാണ് ഇത്.

X
Top