Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

മെയിൽ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം ₹1,40,885 കോടി

ന്യൂഡൽഹി: 2022 മെയിൽ സമാഹരിച്ച മൊത്തം ചരക്ക് സേവന നികുതി വരുമാനം (GST) ₹1,40,885 കോടിയാണ്. അതിൽ ₹25,036 കോടി കേന്ദ്ര ചരക്ക് സേവന നികുതി വരുമാനവും (CGST), ₹32,001 കോടി സംസ്ഥാന ചരക്ക് സേവന നികുതി വരുമാനവും (SGST), ₹73,345 കോടി സംയോജിത ചരക്ക് സേവന നികുതി വരുമാനവും (ചരക്ക് ഇറക്കുമതി വരുമാനമായ ₹37,469 കോടി ഉൾപ്പെടെ) ₹10,502 കോടി അധിക നികുതിയും (Cess) (ചരക്കുകളുടെ ഇറക്കുമതി വരുമാനമായ ₹931 കോടി ഉൾപ്പെടെ) ആണ്.
സംയോജിത ചരക്ക് സേവന നികുതി വരുമാനത്തിൽ നിന്ന് ₹27,924 കോടി CGST-യിലേക്കും ₹23,123 കോടി SGST-യിലേക്കും വകകൊള്ളിച്ചു. വ്യവസ്ഥിതമായ സെറ്റിൽമെന്റുകൾക്ക് ശേഷം, 2022 മെയ് മാസത്തിലെ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം CGST വരുമാനം ₹52,960 കോടിയും, SGST വരുമാനം ₹55,124 കോടിയുമാണ്. 31.05.2022-ൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ₹86,912 കോടിയുടെ GST നഷ്ടപരിഹാരവും കേന്ദ്രം അനുവദിച്ചു.
2022 മെയിലെ വരുമാനം, കഴിഞ്ഞ വർഷം ഇതേ മാസത്തെ ₹97,821 കോടിയുടെ GST വരുമാനത്തേക്കാൾ 44% കൂടുതലാണ്.
നിലവിലെ സാമ്പത്തിക വർഷത്തിലെ പ്രതിമാസ മൊത്ത GST വരുമാനത്തിലെ പ്രവണതകൾ സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു. മെയ് 2021-നെ അപേക്ഷിച്ച് മെയ് 2022-ൽ ഓരോ സംസ്ഥാനവും ശേഖരിച്ച GST പട്ടികയിൽ കൊടുത്തിട്ടുണ്ട്.

X
Top