ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

ജൂണിലെ ജിഎസ്ടി വരുമാനം 1.61 ലക്ഷം കോടി രൂപ, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12% അധികം

ന്യൂഡല്‍ഹി: 1,61,497 കോടി രൂപയാണ് രാജ്യം ജൂണില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ നേടിയത്. മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 12 ശതമാനം അധികം. 2023 ഏപ്രിലിലെ 1.87ലക്ഷം കോടി രൂപയാണ് ഇതിന് മുന്‍പുള്ള വലിയ ശേഖരം.

മെയ് മാസത്തില്‍ 1,57,090 കോടി രൂപയായിരുന്നു ശേഖരം. തുടര്‍ച്ചയായ 4-ാം മാസവും 1.6 ലക്ഷത്തിന് മുകളില്‍ ജിഎസ്ടി വരുമാനം നേടാന്‍ രാജ്യത്തിനായി. ഇത് 16-ാം മാസമാണ് ജിഎസ്ടി വരുമാനം 1.40 ലക്ഷം കോടി രൂപ കടക്കുന്നത്.

1,61,497 കോടി രൂപയില്‍ 31,013 കോടി രൂപ കേന്ദ്രത്തിന്റേയും 38,292 കോടി രൂപ സംസ്ഥാനങ്ങളുടേയും വിഹിതമാണ്.സംയുക്ത ജിഎസ്ടി 80,292 കോടി രൂപ. 11,900കോടി രൂപയാണ് സെസ്.

റെഗുലര്‍ സെറ്റില്‍മെന്റിന് ശേഷം 2023 ജൂണ്‍ മാസത്തില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം വരുമാനം യഥാക്രമം 67237 കോടി രൂപയും 68561 കോടി രൂപയുമായി. 2022, 2023, 2024 സാമ്പത്തിക വര്‍ഷങ്ങളുടെ ആദ്യ പാദത്തിലെ ശരാശരി പ്രതിമാസ മൊത്ത ജിഎസ്ടി പിരിവ് യഥാക്രമം 1.10 ലക്ഷം കോടി, 1.51 ലക്ഷം കോടി, 1.69 ലക്ഷം കോടി രൂപയാണ്.

X
Top