തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ജിഎസ്ടി പരിഷ്‌ക്കരണം ഉപഭോഗം വര്‍ദ്ധിപ്പിക്കും; ഭക്ഷ്യ, ഇടുനില്‍ക്കുന്ന വസ്തുക്കളുടെ വിലകുറക്കും-ബിഒബി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നിര്‍ദ്ദിഷ്ട ജിഎസ്ടി പരിഷ്‌ക്കരണം ഉപഭോക്തൃ വസ്തുക്കള്‍, ഈടുനില്‍ക്കുന്ന വസ്തുക്കള്‍ എന്നിവയെ താങ്ങാവുന്ന വിലനിലവാരത്തിലേയ്ക്കെത്തിക്കുമെന്നും അതുവഴി ഉപഭോഗം വര്‍ദ്ധിക്കുമെന്നും ബാങ്ക് ഓഫ് ബറോഡ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് പറയുന്നതനുസരിച്ച് സ്വകാര്യ അന്തിമ ഉപഭോഗ ചെലവിന്റെ (പിഎഫ്സിഇ) 11.4 ശതമാനത്തിന് ഇതുവഴി നേട്ടമുണ്ടാകും.

ഉപഭോഗം 0.7-1 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് 150-160 ലക്ഷം കോടി രൂപയാകുമെന്നും പരിഷ്‌ക്കരണത്തിന് ശേഷമുള്ള ശരാശരി ജിഎസ്ടി 14-15 ശതമാനമായിരിക്കുമെന്നും ബാങ്ക് കണക്കുകൂട്ടുന്നു. ഇത് ജിഡിപിയുടെ 0.2-0.3 ശതമാനമാണ്.

വിലകുറയുന്നതില്‍ ഏറിയ പങ്കും ഭക്ഷ്യവസ്തുക്കളുടേതാണ്്. പാല്‍,ചീസ്, എണ്ണകള്‍, കൊഴുപ്പ്, പഞ്ചസാര, മിഠായി, സംസ്‌ക്കരിച്ച ഭക്ഷണം എന്നിവ 12 ശതമാനത്തില്‍ നിന്നും 5 സ്ലാബിലേയ്ക്ക് മാറുന്നതോടെ ഗാര്‍ഹിക ബജറ്റ് കുറയ്ക്കാനാകും.

ഭക്ഷ്യതര വിഭാഗത്തില്‍ എയര്‍ കണ്ടീഷണറുകള്‍, എല്‍ഇഡി/എല്‍സിഡി ടെലിവിഷനുകള്‍, ഡിഷ്വാഷറുകള്‍, മോട്ടോര്‍ വാഹനങ്ങള്‍ തുടങ്ങിയ ഈടുനില്‍ക്കുന്ന വസ്തുക്കളുടെ ജിഎസ്ടി നിരക്കുകള്‍ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയുകയും നീക്കം ഉപഭോക്തൃ ഡ്യൂറബിള്‍സ് മേഖലയിലെ ഡിമാന്‍ഡ് പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. നിര്‍മ്മാണം, ഉല്‍പ്പാദനം തുടങ്ങിയ മേഖലകളിലെ ഇന്റര്‍മീഡിയറ്റ് ഇന്‍പുട്ട് ചെലവുകള്‍ കുറയ്ക്കാനും പരിഷ്‌ക്കരണം കാരണമാകും. അതുവഴി അന്തിമ ഉത്പന്നങ്ങളുടെ വിലയിടിയും.

സിമന്റ്, ടയറുകള്‍, മോട്ടോര്‍വാഹന ഭാഗങ്ങള്‍ എന്നിവ ഇതില്‍ പെടുന്നു. പണപ്പെരുപ്പം കുറയുന്നത് വഴി താഴ്ന്ന നിരക്ക് നിലനിര്‍ത്താന്‍ കേന്ദ്രബാങ്കിന് സാധിക്കും.
ഫെബ്രുവരി വരെ 100 ബേസിസ് പോയിന്റ് നിരക്ക് കുറച്ച കേന്ദ്രബാങ്ക് നടപടിയുടെ ബലത്തില് ഡിമാന്റ് കൂടുതല്‍ പുനരുജ്ജീവിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഭവന, വാഹന വായ്പ, വ്യക്തഗത വായ്പ വിതരണവും ക്രെഡിറ്റ് കാര്‍ഡ് ലോണുകളും പുന:രുജ്ജീവിക്കപ്പെടും.

X
Top