തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

ജിഎസ്ടി പരിഷ്‌ക്കരണം: നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറാകുമെന്ന് ബ്രോക്കറേജുകള്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വാഗ്ദാനം ചെയ്ത ജിഎസ്ടി പരിഷ്‌ക്കരണം ഒക്ടോബറില്‍ യാഥാര്‍ത്ഥ്യമാകുന്ന പക്ഷം നിരക്കുകള്‍ കുറയ്ക്കാന്‍  ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) തയ്യാറാകും. സാമ്പത്തിക വിദഗ്ധരും ബ്രോക്കറേജുകളും പറയുന്നു.

ജിഎസ്ടി പരിഷ്‌ക്കരണം പണപ്പെരുപ്പം കുറയ്ക്കുന്നതോടെ നിരക്ക് കുറയ്ക്കലിന് സാധ്യത തെളിയും. ഒക്ടോബറില്‍ ആര്‍ബിഐ നിരക്ക് കുറയ്ക്കലിന് തയ്യാറാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി നിരീക്ഷിച്ചു. കേന്ദ്രബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുമെന്ന് യുബിഎസും അഭിപ്രായപ്പെട്ടു.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെ സാമ്പത്തിക വിദഗ്ദ്ധന്‍ ഗുരു സെന്‍ഗുപ്തയും സമാന അഭിപ്രായം പങ്കുവച്ചു.

25-50 ബേസിസ് കുറവ് വരുത്താന്‍ ആര്‍ബിഐ തയ്യാറാകുമെന്നാണ് ഇവര്‍ പറയുന്നത്. ഫെബ്രുവരിയ്ക്ക് ശേഷം ആര്‍ബിഐ 100 ബേസിസ് പോയിന്റ് നിരക്ക് കുറച്ചിരുന്നു. എന്നാല്‍ കഴിഞ്ഞമാസത്തെ അവസാന മോണിറ്ററി പോളിസി  (എംപിസി) മീറ്റിംഗില്‍ നിരക്ക് അതേപടി നിലനിര്‍ത്തി.

X
Top