
മുംബൈ: ജിഎസ്ടി പരിഷ്‌കരണം കോര്‍പറേറ്റ് കമ്പനികളുടെ വരുമാനം 7 ശതമാനം ഉയര്‍ത്തും. ഉല്‍പ്പന്ന വില വര്‍ധിപ്പിക്കാന്‍ സാധിക്കാത്തത്തിനാല്‍ ലാഭവിഹിതത്തില്‍ മുന്നേറ്റമുണ്ടാവില്ലെന്നും ക്രിസില്‍ റിപ്പോര്‍ട്ട്.
ജിഎസ്ടി പരിഷ്‌കരണത്തിന്റെ നേട്ടം കൊയ്യുക എഫ്എംസിജി, ഓട്ടോമൊബൈല്‍ മേഖലയിലെ കമ്പനികളായിരിക്കും. നികുതി കുറയുന്നതോടെ അവശ്യവസ്തുക്കളും ജനപ്രിയ ഉല്‍പ്പന്നങ്ങളും താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാവും. ഒപ്പം ഉത്സവ, വിവാഹ സീസണില്‍ പരിഷ്‌കരണം വരുന്നത് ഉല്‍പ്പന്ന ആവശ്യകത ഉയര്‍ത്തും.
വാഷിംഗ് മെഷീനുകള്‍, എസി, ഇരുചക്ര വാഹനങ്ങള്‍ എന്നിവയൊക്കെ കൂടുതല്‍ വിറ്റഴിക്കപ്പെടും. വില്‍പ്പന ഉയരുമ്പോള്‍ കമ്പനികളുടെ വരുമാനവും കൂടും. ഇതുവഴി വരുമാനത്തില്‍ ആറ് മുതല്‍ 7 ശതമാനം വരെയുള്ള വര്‍ധന ഉണ്ടാവാം.
എന്നാല്‍ ജിഎസ്ടി പരിഷ്‌കരണം ലാഭേച്ഛ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. ജിഎസ്ടി നിയമം കമ്പനികള്‍ നികുതി ലാഭം ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്നാണ് പറയുന്നത്. ജിഎസ്ടി പരിഷ്‌കണത്തിന്റെ അകമ്പടിയോടെ കമ്പനികള്‍ക്ക് ഉല്‍പ്പന്ന വില വര്‍ദ്ധിപ്പിക്കാനോ അധിക മാര്‍ജിന്‍ നിലനിര്‍ത്താനോ കഴിയില്ല. അതായത് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഉയരാം. എന്നാല്‍ വില്‍ക്കുന്ന യൂണിറ്റില്‍ നിന്നുള്ള ലാഭം മാറ്റമില്ലാതെ തുടരും.
അതിനാല്‍ കമ്പനികളുടെ ലാഭവിഹിതത്തില്‍ മാറ്റമൊന്നും ഉണ്ടാവില്ലെന്നാണ് ക്രിസില്‍ പറയുന്നത്. കൃതൃ സമയത്താണ് ജിഎസ്ടി പരിഷകരണം രാജ്യത്ത് നടപ്പാക്കുന്നത്. ആഗോള അനിശ്ചിതത്വങ്ങളില്‍ നീക്കം സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുമെന്നും ക്രിസില്‍ വ്യക്തമാക്കി.