ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

ജിഎസ്ടിയിലെ പുതിയ മാറ്റങ്ങൾ ഓഗസ്റ്റ് റിട്ടേൺ മുതൽ പ്രാബല്യത്തിലായി

തിരുവനന്തപുരം: ജിഎസ്ടിആർ 3ബിയിൽ ഇൻപുട് ടാക്സ് രേഖപ്പെടുത്തുന്ന രീതിയിൽ പ്രധാന മാറ്റം ഈ മാസം(ഓഗസ്റ്റ് റിട്ടേൺ) നിലവിൽ വന്നു. ജി എസ്ടിആർ 3ബിയിലെ ടേബിൾ 4ൽ ആണ് ഇൻപുട് ടാക്സ് രേഖപ്പെടുത്തി വരുന്നത്.

ജിഎസ്ടിഎൻ പുതുതായി ഏർപ്പെടുത്തിയ രീതി പ്രകാരം ഒരു വ്യാപാരിക്കു മറ്റൊരു റജിസ്റ്റേഡ് വ്യാപാരി നടത്തുന്ന ബിടുബി വിൽപന അഥവാ സപ്ലൈയും, ആ വ്യാപാരി ഇറക്കുമതി നടത്തുന്ന ആളാണെങ്കിൽ അതിന്റെ മേൽ അടച്ച നികുതിയും പ്രസ്തുത വ്യാപാരിയുടെ ജിഎസ്ടിആർ 2എയിലും ജിഎസ്ടിആർ 3ബി യിലെ ടേബിൾ 4എയിലും പ്രതിഫലിക്കും. എന്നാൽ പ്രസ്തുത ഇൻവേഡ് സപ്ലൈയിൽ ആ വ്യാപാരിക്ക് നിയമപ്രകാരം അർഹമായ ഇൻപുട് ടാക്സ് മാത്രമേ എടുക്കാൻ പാടുള്ളൂ. അല്ലാത്തവ തിരിച്ച് അടയ്ക്കുകയോ അല്ലെങ്കിൽ അനർഹം എന്ന് റിട്ടേണിൽ രേഖപ്പെടുത്തുകയോ വേണം.

പല വ്യാപാരികളും വ്യത്യസ്ത തരത്തിൽ ആയിരുന്നു ഇൻപുട് ടാക്‌സിലെ അർഹമായതും അനർഹമായതും തിരിച്ചടവും രേഖപ്പെടുത്തിയിരുന്നത്. ഇതിലെ ആശയക്കുഴപ്പം പരിഹരിക്കാനാണ് ജിഎസ്ടിആർ 3ബിയിലെ ടേബിൾ 4ലെ ഇൻപുട് ടാക്സ് രേഖപ്പെടുത്തുന്ന രീതിക്ക് ഏകീകൃത സ്വഭാവം കൊണ്ടുവന്നത്. അതുമായി ബന്ധപ്പെട്ട സിബിഐസി നോട്ടിഫിക്കേഷൻ 14 / 2022 തീയതി 05/06/2022 സർക്കുലർ 170/06-07-2022 എന്നിവ റഫർ ചെയ്യാം.

മാറ്റം ഇപ്രകാരം

ടേബിൾ 4 എയിൽ മിക്കവാറും എല്ലാ ഇൻപുട് ടാക്‌സും ഓട്ടമാറ്റിക് ആയി സിസ്റ്റത്തിൽ നിന്ന് അതത് ടേബിളിലേക്ക് വന്നിട്ടുണ്ടാകും. പ്രത്യേകിച്ച് ബിടുബി , ഇറക്കുമതി തുടങ്ങിയവ. ഇതിൽ വ്യാപാരിക്ക് ഇൻപുട് ടാക്സിന് അർഹത ഇല്ലാത്ത ബിടുബി, ഇറക്കുമതി സപ്ലൈകളും കൂടി ഉൾപ്പെട്ടേക്കാം . ഉദാഹരണമായി ഒരു സിമന്റ് വ്യാപാരി അദ്ദേഹത്തിന്റെ യാത്രയ്ക്ക് ആയി ഒരു കാർ വാങ്ങിയാൽ അതിന്മേൽ നൽകുന്ന നികുതി ജിഎസ്ടി നിയമത്തിലെ സെക്‌ഷൻ 17 (5) പ്രകാരം അനർഹമായ ഇൻപുട് ടാക്സ് ആണ്. നേരത്തെ ഇത്തരം സപ്ലൈകളുടെ ഇൻപുട് ഈ ടേബിളിൽ കുറയ്ക്കുകയും ടേബിൾ 4 (ഡി)(1 ) ൽ രേഖപ്പെടുത്തുകയുമായിരുന്നു. പുതിയ രീതി പ്രകാരം ടേബിൾ 4 (എ) യിൽ യാതൊരു മാറ്റവും വരുത്തേണ്ടതില്ല. അതായത് ഇൻപുട് ടേബിൾ 4 (എ) (5)യിൽ കുറയ്ക്കേണ്ടതില്ലെന്നർഥം.

180 ദിവസത്തിനകം സ്വീകരിച്ച സാധനത്തിന്റെ അല്ലെങ്കിൽ സേവനത്തിന്റെ പ്രതിഫലം സപ്ലൈയർക്ക് നൽകാത്തത് കാരണം അനർഹം ആകുന്ന ഇൻപുട് ടാക്സ് (റൂൾ 37 ), ബാങ്കിങ് /ധനകാര്യ സ്ഥാപനങ്ങൾക്ക് ബാധകമായ അനർഹം ആയ ഇൻപുട് ടാക്സ്, നികുതി രഹിത സപ്ലൈ നടത്തുമ്പോൾ വരുന്ന പൊതു ഇൻപുട് ടാക്സിൽ നിന്നു തിരിച്ചടയ്ക്കാൻ ബാധ്യത ഉള്ള ഇൻപുട് ടാക്സ് തുടങ്ങിയ ഒന്നും ടേബിൾ 4 എയിൽ നിന്നു കുറയ്ക്കേണ്ടതില്ല. അതെല്ലാം കുറച്ചു കാണിക്കാൻ താഴെ ടേബിളുകൾ ഉണ്ട്.

ഷിജോയ് ജയിംസ് (സ്റ്റേറ്റ് ടാക്സ് ഓഫിസർ, ജിഎസ്ടി ഓഡിറ്റ്, കോഴിക്കോട്)

X
Top