വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കും

ന്യൂഡൽഹി: ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

സെപ്തംബര്‍ 9-ന് നടക്കാനിരിക്കുന്ന 54-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, പാനലില്‍ നിന്നുള്ള പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന് പ്യുവര്‍-ടേം വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെയും റീഇന്‍ഷുറര്‍മാരെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുക എന്നതാണ്.

ഈ മാറ്റം അംഗീകരിക്കപ്പെട്ടാല്‍ സര്‍ക്കാരിന് വരുമാനത്തില്‍ ഏകദേശം 213 കോടി രൂപയുടെ നഷ്ടം വരാന്‍ സാധ്യതയുണ്ട്.

അതേസമയം, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്നതിന് ഫിറ്റ്മെന്റ് പാനല്‍ നാല് സാധ്യതകള്‍ അവതരിപ്പിച്ചു.

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്കും റീഇന്‍ഷൂറര്‍മാര്‍ക്കും 3,500 കോടി രൂപയുടെ ഗണ്യമായ വരുമാന നഷ്ടം വരുത്തിയേക്കാവുന്ന പൂര്‍ണ്ണമായ ഇളവ് നിര്‍ദ്ദേശിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഓപ്ഷന്‍.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രീമിയങ്ങളും 5 ലക്ഷം രൂപ വരെ കവറേജുള്ള പോളിസികളും ഒഴിവാക്കുന്നതാണ് മറ്റൊരു ഓപ്ഷന്‍. ഇത് 2,100 കോടി രൂപയുടെ വരുമാനം കുറയ്ക്കാനാണ് സാധ്യത.

കൂടുതല്‍ പരിമിതമായ നിര്‍ദ്ദേശം മുതിര്‍ന്ന പൗരന്മാര്‍ അടയ്ക്കുന്ന പ്രീമിയങ്ങളില്‍ മാത്രം ഇളവുകള്‍ വാഗ്ദാനം ചെയ്യുക എന്നതാണ്. ഇത് വരുമാനത്തില്‍ നിന്ന് 650 കോടി രൂപ കുറയാക്കാനാണ് സാധ്യത.

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന്റെ (ഐടിസി) ആനുകൂല്യം കൂടാതെ, എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങളുടെയും ജിഎസ്ടി നിരക്ക് 5% ആയി കുറയ്ക്കുക എന്നതാണ് മറ്റൊരു ഓപ്ഷന്‍, ഇത് സര്‍ക്കാരിന് 1,750 കോടി രൂപ നഷ്ടമുണ്ടാക്കും.

X
Top