ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഓണ്ലൈന് ഗെയിമിംഗ് നികുതി ജിഎസ്ടി കൗണ്സില് പരിഗണിക്കും

ന്യൂഡല്‍ഹി: ജൂലൈ 11 ന് നടക്കുന്ന 50-ാമത് ഗുഡ്സ് ആന്‍ഡ് സര്‍വീസസ് കൗണ്‍സില്‍ (ജിഎസ്ടി) യോഗം ഓണ്‍ലൈന്‍ ഗെയിമിംഗിന് അധിക നികുതി ചുമത്തുന്നത് ചര്‍ച്ച ചെയ്യും. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ബിസിനസ് ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

”ഈ പ്രശ്നം വളരെക്കാലമായി തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുകയാണ്. ഇത് കൗണ്‍സില്‍ ഏറ്റെടുക്കും. നിയമപരമായ നിലപാടിനെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തതയുണ്ട്, പക്ഷേ ഇത് സംസ്ഥാനങ്ങളുടെ കൈകളിലായതിനാല്‍ ഫലത്തെക്കുറിച്ച് പ്രതികരിക്കാന്‍ പ്രയാസമാണ്, ”ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം (ജിഒഎം) ഇക്കാര്യത്തില്‍ പഠനം നടത്തിയിരുന്നു. എന്നാല്‍ അവര്‍ക്ക് സമവായത്തിലെത്താന്‍ സാധിച്ചില്ല. ജിഒഎം ഡിസംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ചര്‍ച്ചകളുടെ ഫലം പ്രവചിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥന്‍ അത് സംസ്ഥാനങ്ങളുടേതാണെന്നും കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി വര്‍ദ്ധിപ്പിക്കുന്നതിനെ എതിര്‍ക്കുകയാണ്.

X
Top