Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ജിഎസ്ടി നഷ്ടപരിഹാരം തുടരുന്നതിൽ തീരുമാനമായില്ല; ചെറുകിട ഓൺലൈൻ റീട്ടെയിലർമാർക്കുള്ള നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കി

ചണ്ഡീഗഡ്: ചണ്ഡീഗഡിൽ ചേ‍ര്‍ന്ന 42-ാം ജിഎസ്ടി കൗണ്‍സിൽ യോഗം അവസാനിച്ചു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നീട്ടുന്നതിൽ യോഗത്തിൽ തീരുമാനമായില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നീട്ടാൻ ആവശ്യപ്പെട്ടിരുന്നു. ഓൺലൈൻ ഗെയിമുകൾക്കും ചൂതാട്ട കേന്ദ്രങ്ങൾക്കും 28% നികുതി ചുമത്തുന്നതിൽ തീരുമാനം പിന്നീട് എടുക്കും. ചില ഉൽപ്പന്നങ്ങൾക്ക് കൂടി നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശം ജൂലൈ 18 മുതൽ പ്രാബല്യത്തിൽ വന്നേക്കും. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നികുതി ഏർപ്പെടുത്തുന്നതിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്.
ജിഎസ്ടി വരുമാനത്തിൽ കുറവുള്ള സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം തുടരണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതായി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ധനമന്ത്രി നിര്‍മലാ സീതാരാമൻ പറഞ്ഞു. ചില സംസ്ഥാനങ്ങൾ നഷ്ട പരിഹാരം തുടരേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനത്തെക്കുറിച്ച് ഇപ്പോൾ കൂടുതലായി ഒന്നും പറയാനില്ലെന്നും ധനമന്ത്രി പറഞ്ഞു.
ഓൺലൈൻ ഗെയിം, ചൂതാട്ട കേന്ദ്രങ്ങൾക്കും, ലോട്ടറിക്കുമുള്ള നികുതി വിഷയത്തിൽ മന്ത്രിതല സമിതി വീണ്ടും പഠനം നടത്തുമെന്നും ജൂലൈ 15ന് റിപ്പോർട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് തുടക്കത്തിൽ ജിഎസ്ടി കൗൺസിലിൻ്റെ അടുത്ത യോഗം ചേരും. ഇന്നലത്തെ യോഗത്തിൽ നാല് മന്ത്രിതല സമിതികൾ റിപ്പോർട്ടുകൾ സമർപ്പിച്ചെന്നും മന്ത്രി പറഞ്ഞു.
അതിനിടെ അസംഘടിത മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ട്, ചെറുകിട ഓൺലൈൻ വിൽപ്പനക്കാരുടെ നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കാൻ ജിഎസ്ടി കൗൺസിൽ അനുമതി നൽകി. നിയമത്തിലെ മാറ്റങ്ങൾ 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഈ നീക്കം ഏകദേശം 120,000 ചെറുകിട വ്യാപാരികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് സൂചന. കൂടാതെ കോമ്പോസിഷൻ ഡീലർമാരെ ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ വഴി അന്തർസംസ്ഥാന വ്യാപാരം ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. 1.5 കോടി രൂപ വരെ വിറ്റുവരവുള്ളവരാണ് കോമ്പോസിഷൻ ഡീലർമാർ. ഇവർ ഇൻപുട്ട് ടാക്സ് ക്രെഡിറ്റിനൊപ്പം (ഐടിസി) ഫ്ലാറ്റ് നിരക്കിൽ ജിഎസ്ടി അടയ്ക്കേണ്ടതുണ്ട്. നിലവിൽ, ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ വഴി വിതരണം ചെയ്യുന്ന വിൽപ്പനക്കാർ അവരുടെ വാർഷിക വിറ്റുവരവ് 20 ലക്ഷം രൂപയ്ക്കോ 40 ലക്ഷം രൂപയ്ക്കോ താഴെ ആണെങ്കിൽ പോലും നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം.
ഈ നീക്കം ഓൺലൈൻ, ഓഫ്‌ലൈൻ വിതരണക്കാർക്കിടയിൽ തുല്യത ഉറപ്പാക്കും, കൂടാതെ ചെറുകിട ബിസിനസുകൾ, കരകൗശല വിദഗ്ധർ, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സ്ത്രീ സംരംഭകർ എന്നിവർക്ക് ഇത് വലിയ ഉത്തേജനം നൽകും.

X
Top