ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്; റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെടാത്തതിനെ ചൊല്ലി അഭിപ്രായ വ്യത്യാസം

ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്ക് സേവന നികുതി) കൗണ്‍സിലിന്റെ 49 ാമത് യോഗം ഇന്ന് നടക്കും. സുപ്രധാനമായ തീരുമാനങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും യോഗം നടക്കുന്നു എന്നത് തന്നെ വാര്‍ത്തയാണ്. നിയമപ്രകാരം എല്ലാ മൂന്നുമാസം കൂടുമ്പോഴും യോഗം ചേരേണ്ടതാണ്.

അതേസമയം കൗണ്‍സിലിന്റെ നാല്‍പത്തിയെട്ടാമത് യോഗം നടന്നത് അഞ്ചര മാസത്തിനു ശേഷമാണ്. അതിന് മുന്‍പത്തെ നാലപത്തിയേഴാമത് യോഗമാകട്ടെ ആറ് മാസത്തിന് ശേഷവും. കൗണ്‍സില്‍ അംഗങ്ങള്‍ ഇക്കാര്യത്തില്‍ അസംതൃപ്തി അറിയിച്ചിട്ടുണ്ട്.

തമിഴ്‌നാട് സാമ്പത്തിക കാര്യ മന്ത്രി ടി തൈഗരാജന്‍ ഇക്കാര്യം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ പെടുത്തി. മാത്രമല്ല അദ്ദേഹമുയര്‍ത്തിയ മറ്റൊരു പ്രധാന കാര്യം പ്രധാന റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാകാത്തതാണ്.

കര്‍ണ്ണാടക മുഖ്യമന്ത്രി ബി ബൊമ്മയ് നേതൃത്വം നല്‍കുന്ന മന്ത്രിതല സംഘം ജിഎസ്ടി നിരക്ക് റാഷനൈലസേഷനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കാനുണ്ട്. 2021 ലാണ് ബൊമ്മൈയുടെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ചത്. മൂന്നൂമാസമായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സമയം അനുവദിച്ചത്.

മേഘാലയ മുഖ്യമന്ത്രി കൊണാര്‍ഡ് സാംഗ്മയുടെ നേതൃത്വത്തിലുളള സംഘം കാസിനോകള്‍ക്ക് മേല്‍ നികുതി ചുമത്തുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടിന്മേല്‍ സമവായമുണ്ടായില്ല.

ജിഎസ്ടി സംവിധാനം ഉടച്ചുവാര്‍ക്കുന്നത് സംബന്ധിച്ച മൂന്നാമത് ഒരു മന്ത്രിതല സംഘവും രൂപീകരിച്ചിട്ടുണ്ട്.

2021 സെപ്തംബറില്‍ രൂപം നല്‍കിയതാണെങ്കിലും അവര്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

X
Top