
മുംബൈ: ജിഎസ്ടി കൗണ്‍സില്‍ മീറ്റിംഗ് സെപ്തംബര് 3,4 തീയതികളില്‍ നടക്കാനിരിക്കെ അതിവേഗം വളരുന്ന ഉപഭോക്തൃ ഉത്പന്ന കമ്പനി (എഫ്എംസിജി) ഓഹരികളില്‍ നിക്ഷേപ ശ്രദ്ധപതിയുന്നു. മീറ്റിംഗ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ജിഎസ്ടി പരിഷ്‌ക്കരണത്തിന് അനുമതി നല്‍കിയേക്കും എന്നതിനാലാണിത്. ഇതോടെ പാക്കു ചെയ്ത ഭക്ഷണങ്ങള്‍, പാലുത്പന്നങ്ങള്‍, വ്യക്തി പരിചരണ വസ്തുക്കള്‍ എന്നിവ 5 ശതമാനം സ്ലാബിന് കീഴില്‍ വരുകയും ഇവയുടെ വില കുറയുകയും ചെയ്യും.
നെസ്ലെ, ഐടിസി,ബ്രിട്ടാനിയ എന്നീ കമ്പനികള്‍ക്ക് ഈ ഉത്പന്നനിരയില്‍ ശക്തമായ എക്‌സ്‌പോഷ്വറാണുള്ളത്. ഇടത്തരം കമ്പനികളില്‍ ബിക്കാജിയുടെ എഴുപത് ശതമാനവും ഡാബറിന്റെ 24 ശതമാനവും ഇമാമിയുടെ 60 ശതമാനവും ഇത്തരം ഉത്പന്നങ്ങളാണ്.
ആഗോള ബ്രോക്കറേജ് സ്ഥാപനം നുവാമ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വില്‍പന അളവില്‍ 6-7 ശതമാനം വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. സമീപകാല പ്രകടനം മങ്ങിയെങ്കിലും എഫ്എംസിജി ഓഹരികള്‍ ഇപ്പോഴും ചെലവേറിയതാണ്.