
ന്യൂഡല്‍ഹി: അന്‍പത്തിയാറാമാത് ജിഎസ്ടി കൗണ്‍സില്‍ യോഗം വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയങ്ങള്‍ക്കുള്ള ചരക്ക്, സേവന നികുതി (ജിഎസ്ടി) പൂജ്യമാക്കി. സെപ്തംബര്‍ 22 ന് പ്രാബല്യത്തില്‍ വരുന്ന ആനുകൂല്യം പൂര്‍ണ്ണമായും ഉപഭോക്താവിന് ലഭ്യമാകുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു.
മാറ്റങ്ങള്‍
നിലവില്‍ ഇന്‍ഷൂറന്‍സ് പ്രീമിയങ്ങള്‍ക്കുള്ള ജിഎസ്ടി 18 ശതമാനമാണ്. അതായത് പ്രീമിയം 1000 രൂപയാണെങ്കില്‍ 1180 രൂപ അടയ്ക്കാന്‍ പോളിസി ഉടമ ബാധ്യസ്ഥനാണ്. പുതിയ നിയമം അനുസരിച്ച് 180 രൂപ ഇവര്‍ അടയ്ക്കേണ്ടി വരില്ല.
ബാധകമാകുന്ന സ്‌ക്കീമുകള്‍
ടേം ഇന്‍ഷൂറന്‍സ് പ്ലാനുകള്‍
യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാനുകള്‍(യൂലിപ്)
ഫാമിലി ഫ്ലോട്ടര്‍ ഹെല്‍ത്ത് പോളിസികള്‍
മറഞ്ഞിരിക്കുന്ന ചെലവ്
പോളിസി ഉടമകള്‍ക്ക് പരിഷ്‌ക്കരണം പ്രയോജനം ചെയ്യുമ്പോള്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ കാര്യത്തില്‍ അതങ്ങിനെയല്ല. ഏജന്റ് കമ്മീഷന്‍, ഓഫീസ് വാടക, മാര്‍ക്കറ്റിംഗ് തുടങ്ങിയ പ്രവര്‍ത്തന ചെലവുകള്‍ക്ക് ജിഎസ്ടി നല്‍കി, ഈ ചെലവുകള്‍ നികത്താന്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ക്ലെയിം ചെയ്യുകയായിരുന്നു മുന്‍ സമ്പ്രദായത്തില്‍ ഇന്‍ഷൂറര്‍മാര്‍ അനുവര്‍ത്തിച്ചിരുന്ന രീതി. പുതിയ സമ്പ്രദായത്തില്‍ ഇവര്‍ക്ക് ഐടിസി ക്ലെയിം ചെയ്യാന്‍ കഴിയില്ല. അത് അവര്‍ വഹിക്കേണ്ടതായി വരുന്നു.
അതുകൊണ്ടുതന്നെ, പുതിയ ജിഎസ്ടി ഇളവുകള്‍ പൂര്‍ണ്ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കമ്പനികള്‍ തയ്യാറായേക്കില്ല. എല്‍ഐസി മുന്‍ ഡയറക്ടര്‍ അശ്വിന്‍ ഘായ് പോലുള്ള വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഐടിസി കിഴിച്ചുള്ള തുകയാകും ഇന്‍ഷൂറന്‍മാര്‍ നല്‍കുന്ന ഇളവ്.
അതായത് ഐടിസിയായ 12 ശതമാനം ഉപഭോക്താവിന് കൈമാറും. ഇതുവഴി 3 ശതമാനം മാത്രമാണ് അവര്‍ക്ക് ജിഎസ്ടി ഇളവ് ലഭ്യമാകുക എങ്കിലും മുന്‍സമ്പ്രദായവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് പോളിസി ഹോള്‍ഡര്‍മാരെ സംബന്ധിച്ച് ആദായകരമാണ്.