തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

ജിഎസ്ടി വാര്‍ഷിക ഫയലിംഗ് ഇപ്പോള്‍ നടത്താം

മുംബൈ: 2024-25 സാമ്പത്തികവര്‍ഷത്തെ ജിഎസ്ടി (ചരക്ക് സേവന നികുതി) ഫയലിംഗ് ഓണ്‍ലൈനില്‍ പോര്‍ട്ടലില്‍ തുടങ്ങി. ജിഎസ്ടിആര്‍-9, ജിഎസ്ടിആര്‍ 9 സി ഫോമുകള്‍ ഇതുവഴി ഇപ്പോള്‍ സമര്‍പ്പിക്കാം. അവസാന തീയതി ഡിസംബര്‍ 31.

ഓരോ സാധാരണ നികുതി ദായകനും ഫയല്‍ ചെയ്യേണ്ട വര്‍ഷിക റിട്ടേണാണ് ജിഎസ്ടിആര്‍-9 ഫോം. ക്ലെയിം ചെയ്ത വില്‍പന, വാങ്ങലുകള്‍, നികുതികള്‍, ഇന്‍പുട്ട് സ് ക്രെഡിറ്റുകള്‍ എന്നിവയുടെ സംഗ്രഹമാണിത്.

വാര്‍ഷിക വിറ്റുവരവ് 2 കോടി രൂപ കവിയുന്നവര്‍ക്ക് ഫോം നിര്‍ബന്ധമാണ്. ജിഎസ്ടിആര്‍-9 ഫോം ഡാറ്റയെ ഓഡിറ്റ് ചെയ്ത പ്രസ്താവനകളുമായി താരതമ്യം ചെയ്ത് തയ്യാറാക്കുന്ന അനുരഞ്ജന ഫോമാണ് ജിഎസ്ടിആര്‍-9 സി.

അഞ്ച് കോടി രൂപ കവിയുന്ന ബിസിനസുകള്‍ക്കാണ് ബാധകം. ചാര്‍ട്ടേഡ് അക്കൗണ്ടന്റോ കോസ്റ്റ് അക്കൗണ്ടന്റോ സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടാതെ ജിഎസ്ടിആര്‍9 ഫയല്‍ ചെയ്തതിനുശേഷം മാത്രമേ ജിഎസ്ടിആര്‍-9 സി സമര്‍പ്പിക്കാന്‍ കഴിയൂ.

X
Top