ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ജിഎസ്ടി ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കും

മുംബൈ: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ വിലകള്‍ കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം വിലയിരുത്തുന്നു. ജിഎസ്ടി (ചരക്ക്, സേവന നികുതി ) ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ചില ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പനക്കാര്‍ ജിഎസ്ടി ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.

സാധാരണയായി ഉപയോഗിക്കുന്ന 54 ഉല്‍പ്പന്നങ്ങളുടെ വില ട്രാക്ക് ചെയ്യാന്‍ ധനകാര്യമന്ത്രാലയം കേന്ദ്ര ജിഎസ്ടി ഫീല്‍ഡ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. വ്യത്യസ്ത ബ്രാന്‍ഡുകളിലെ ചില്ലറ വില്‍പ്പന വില (എംആര്‍പി) പ്ലാറ്റ്‌ഫോമുകളിലുടനീളം ഇവര്‍ ശേഖരിക്കും. തുടര്‍ന്ന് സെപ്തംബര്‍ 30 നകം റിപ്പോര്‍ട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസിന് (സിബിഐസി) സമര്‍പ്പിക്കും.

വെണ്ണ, ഷാംപൂ, ടൂത്ത് പേസ്റ്റ്, കെച്ചപ്പ്, ജാം, ഐസ്‌ക്രീം, എയര്‍ കണ്ടീഷണറുകള്‍, ടെലിവിഷനുകള്‍, ഡയഗ്‌നോസ്റ്റിക് കിറ്റുകള്‍, ഗ്ലൂക്കോമീറ്ററുകള്‍, ബാന്‍ഡേജുകള്‍, തെര്‍മോമീറ്ററുകള്‍, ഇറേസറുകള്‍, ക്രയോണുകള്‍, സിമന്റ് എന്നിവയുടെ വിലയാണ് ആദ്യഘട്ടത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുക.  അതേസമയം നികുതി ആനുകൂല്യങ്ങള്‍ കൈമാറുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് പിഴ ചുമത്താന്‍ ആരംഭിച്ചിട്ടില്ല. വിപണി പ്രവണതകള്‍ നിരീക്ഷിച്ച ശേഷം ആവശ്യമെന്നുകണ്ടാല്‍ ഔപചാരിക ആന്റി പ്രോഫിറ്റീറിംഗ് സംവിധാനം സര്‍ക്കാര്‍ സജീവുമാക്കും. ഇത് കമ്പനികള്‍ക്കെതിരെ അന്വേഷണത്തിനുത്തരവിടാനും പിഴ ചുമത്താനും സര്‍ക്കാറിനെ പ്രാപ്തമാക്കുന്നു.

X
Top