സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍ഇന്ത്യ-യുഎസ് വ്യാപാരകരാര്‍ ഉടനെയെന്ന് ട്രംപ്, തീരുവകള്‍ ക്രമേണ കുറയ്ക്കുംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനമാകുമെന്ന് യുബിഎസ് റിസര്‍ച്ച്രണ്ടാംപാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനമായി കുറഞ്ഞു, നഗരപ്രദേശങ്ങളിലേത് വര്‍ദ്ധിച്ചു

14 ശതമാനം പ്രീമിയത്തില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്ത് ഗ്രോവ്

മുംബൈ: ഗ്രോവ് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമിന്റെ മാതൃകമ്പനി ബില്യണ്‍ബ്രെയ്ന്‍സ് ഗ്യാരേജ് വെഞ്ച്വേഴ്‌സ് 14 ശതമാനം പ്രീമിയത്തില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയില്‍ 114 രൂപയിലും എന്‍എസ്ഇയില്‍ 112 രൂപയിലുമാണ് ഓഹരി എത്തിയത്. 100 രൂപയായിരുന്നു ഇഷ്യുവില.

ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തെ ന്യായീകരിക്കുന്ന ലിസ്റ്റിംഗായിരുന്നു കമ്പനിയുടേത്. ഐപിഒ വിലയേക്കാള്‍ 5 രൂപ പ്രീമിയത്തിലായിരുന്നു അണ്‍ലിസ്റ്റഡ് ഓഹരികളിലെ ട്രേഡിംഗ്. കമ്പനിയുടെ 6632 കോടി രൂപയുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) മികച്ച നിക്ഷേപക പ്രതികരണം നേടി. 18 മടങ്ങ് അധികമാണ് ഇഷ്യു സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.

ലിസ്റ്റിംഗ് മികച്ചതായിരുന്നെന്ന് സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ ശിവാനി ന്യാതി പറഞ്ഞു. ദീര്‍ഘകാല ലക്ഷ്യം വച്ച് ഓഹരികള്‍ വാങ്ങാന്‍ മാസ്റ്റര്‍ ക്യാപിറ്റല്‍ സര്‍വീസസ് നിര്‍ദ്ദേശിക്കുമ്പോള്‍ എയ്ഞ്ചല്‍ വണ്‍ ന്യൂട്രല്‍ റേറ്റിംഗ് നല്‍കുന്നു. വാല്വേഷന്‍ കൂടുതലാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

ബെഗളൂരു ആസ്ഥാനമായ ഫിന്‍ടെക്ക് കമ്പനി 2025 സാമ്പത്തിക വര്‍ഷത്തില്‍ 4056 കോടി രൂപയുടെ വരുമാനമാണ് നേടിയത്. അറ്റാദായം 1899 കോടി രൂപ.

X
Top