ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ഇന്ത്യയിലേയ്ക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ശക്തമായി

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) മെയ്-ജൂണ്‍ കാലയളവില്‍ ശക്തമായി തുടര്‍ന്നു. അതേസമയം, ഉയര്‍ന്ന പിന്‍വലിക്കല്‍ കാരണം അറ്റ നിക്ഷേപം മിതമായി. ആര്‍ബിഐയുടെ പ്രതിമാസ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

ജൂണ്‍മാസത്തിലെ നെറ്റ് എഫ്ഡിഐ 1 ബില്യണ്‍ ഡോളറാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 52 ശതമാനം ഇടിവ്. 2024 ജൂണില്‍ രാജ്യം 2.2 ബില്യണ്‍ ഡോളര്‍ അറ്റ നിക്ഷേപമാണ് നേടിയത്. അതേസമയം 2025 ജൂണിലെ മൊത്തം എഫ്ഡിഐ മുന്‍വര്‍ഷത്തെ 7 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 9.2 ബില്യണ്‍ ഡോളറായി.

യുഎസ്, സൈപ്രസ്, സിംഗപ്പൂര്‍ എന്നീ രാഷ്ട്രങ്ങളാണ് മൊത്തം എഫ്ഡിഐയുടെ നാലില്‍ മൂന്നും സംഭാവന ചെയ്യുന്നത്. ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരത്തെ സംബന്ധിച്ചിടത്തോളം എഫ്ഡിഐയാണ് എഫ്പിഐ (ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്്‌മെന്റ്‌സ്) അപേക്ഷിച്ച്  സ്ഥിരതയുള്ള സ്രോതസ്സ്, വിദഗ്ധര്‍ പറയുന്നു.

X
Top