ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഗ്രീൻസെൽ മൊബിലിറ്റിക്ക് 570 ഇലക്ട്രിക് ബസുകൾക്കുള്ള ഓർഡർ

മുംബൈ: പ്രമുഖ ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ ഗ്രീൻസെൽ മൊബിലിറ്റി ലിമിറ്റഡ് (ഗ്രീൻസെൽ) ഡൽഹി സർക്കാരിന്റെ ഗതാഗത വകുപ്പിൽ നിന്ന് 570 ഇലക്ട്രിക് ബസുകൾക്കുള്ള ഓർഡർ നേടി.

നാഷണൽ ഇ-ബസ് പ്രോഗ്രാമിന് (എൻഇബിപി) കീഴിൽ ഇന്ത്യാ ഗവൺമെന്റ് സ്ഥാപനമായ കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് (സിഇഎസ്എൽ) ആണ് ടെൻഡർ നടത്തിയത്. ഗ്രോസ് കോസ്റ്റ് കോൺട്രാക്റ്റിംഗ് (ജിസിസി) അടിസ്ഥാനത്തിൽ 6,465 ഇ-ബസുകൾക്കുള്ള ഈ കരാർ ഇന്ത്യയിൽ ഇതുവരെ നടന്നിട്ടുള്ള ഇ-ബസുകളുടെ ഏറ്റവും വലിയ ടെൻഡറാണ്.

സിഇഎസ്എൽ നടത്തിയ ടെൻഡറിൽ 1,900 12 മീറ്റർ ലോ ഫ്ലോർ ഇ-ബസുകളുടെ ലേലം ഗ്രീൻസെൽ നടത്തിയിരുന്നു. ഈ ബിഡ് ഗ്രീൻസെല്ലിന്റെ B2G പോർട്ട്‌ഫോളിയോ 60%-ലധികം വിപുലീകരിക്കുകയും ഡൽഹി ഗവൺമെന്റ് പോലുള്ള മാർക്വീ ഇടപാടുകാരുടെ ഗ്രീൻസെല്ലിന്റെ സാന്നിധ്യം ഇന്ത്യയിലുടനീളം വികസിപ്പിക്കുകയും ചെയ്യുന്നു.

തങ്ങളുടെ ആഗോള അനുഭവ പരിചയം, ഇ-മൊബിലിറ്റി സാങ്കേതിക വിദ്യയിലെ വികസനം, ഇന്ത്യയിലെ ഗതാഗതം വൈദ്യുതീകരിക്കാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ ശക്തമായ മുന്നേറ്റം എന്നിവ പ്രയോജനപ്പെടുത്തി ഒരു പാൻ-ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റി കമ്പനിയാകാൻ ഗ്രീൻസെൽ ലക്ഷ്യമിടുന്നു.

മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, കർണാടക, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ന്യൂഡൽഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഗ്രീൻസെൽ 1500-ലധികം ഇ-ബസുകൾ വിന്യസിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിൽ 23 നഗരങ്ങളിലായി 700-ലധികം ഇ-ബസുകൾ പ്രവർത്തിക്കുന്നുണ്ട്.

50,000 ഇ-ബസുകൾ ഇന്ത്യയിൽ വിന്യസിക്കുകയെന്ന ഇന്ത്യാ ഗവൺമെന്റിന്റെ വലിയ ലക്ഷ്യത്തിന്റെ ഭാഗമായുള്ള ഈ ടെൻഡറിന്റെ വിജയികളിൽ ഒരാളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഗ്രീൻസെൽ മൊബിലിറ്റിയുടെ സിഒഒയും ഫിനാൻസ് ഡയറക്ടറുമായ സുമിത് മിത്തൽ പറഞ്ഞു.

”വരും വർഷങ്ങളിൽ ഇന്ത്യൻ റോഡുകളിലെ ഹരിത പൊതുഗതാഗതത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ഗ്രീൻസെൽ മൊബിലിറ്റി എല്ലായ്‌പ്പോഴും ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്നു.”

X
Top