സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായിവാണിജ്യാവശ്യത്തിനുള്ള എൽപിജി വില വീണ്ടും കൂട്ടിഇന്ത്യയുടെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ വിതരണക്കാരായി തുടർന്ന് റഷ്യവിദേശ നാണയ ശേഖരത്തില്‍ നേരിയ കുറവ്യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ

വിദ്യാർത്ഥികൾക്കായി ഗ്രീൻ സ്കിൽ പദ്ധതി

കൽപ്പറ്റ: രാജ്യത്താദ്യമായി കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് ഗ്രീൻ സ്കിൽ വികസന പദ്ധതി പദ്ധതി നടപ്പാക്കി വയനാട് ജില്ല. ജില്ലയിലെ തെരഞ്ഞെടുത്ത ഒൻപത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, യൂണി സെഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി നിർവഹിച്ചു.

പരിസ്ഥിതിലോല പ്രദേശങ്ങളിലുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങൾ പരിസ്ഥിതി സന്തുലിതാവസ്ഥ തകർക്കുന്ന സാഹചര്യം പരിഗണിച്ചാണ് ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഗ്രീൻ സ്കിൽ പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി സുസ്ഥിരത ലക്ഷ്യമിടുന്ന കോഴ്സുകൾ, വർക്ക്ഷോപ്പുകൾ, വിദ്യാഭ്യാസ പരിപാടികൾ എന്നിവ പ ദ്ധതിയുടെ ഭാഗമായി നടത്തി. പ്രാദേശികമായ വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളെ അടി സ്ഥാനമാക്കി വിദ്യാർഥികൾ പഠനം നടത്തുകയും പരിഹാരങ്ങൾ പഞ്ചായത്തുതല സമിതികളിൽ സമർപ്പിക്കുകയും ചെയ്തു.

ഗ്രീൻ അംബാസഡർമാരായി വിദ്യാർഥികൾ ഉദ്ഘാടന ചടങ്ങിൽ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുച്ചു. ഹരിത കേരള മിഷന്റെ സഹകരണത്തോടെ വിദ്യാലയ ങ്ങളിൽ ഹരിത ഓഡിറ്റിംഗ് നടത്തി ഹരിത വിദ്യാലയ പ്രഖ്യാപനത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. വൊക്കേഷണൽ ഹയർ സെക്കണ്ടറി അഗ്രികൾച്ചർ, ടൂറിസം സെക്ടറുകളിൽ വരുന്ന കോഴ്സുകളെ അടിസ്ഥാനമാക്കിയുള്ള ഹരിത ഓഡിറ്റ് നടത്തി ബദൽ നിർദേശങ്ങൾ സമർപ്പിക്കുകയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ.

X
Top