കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ഭക്ഷ്യധാന്യ ഉല്‍പ്പാദനം റെക്കോര്‍ഡ് ഉയരത്തില്‍

ന്യൂഡൽഹി: 2021-22 വിള വര്‍ഷത്തില്‍ (ജൂണ്‍-ജൂലൈ) രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം റെക്കോര്‍ഡ് നിരക്കിലെന്ന് കേന്ദ്ര കൃഷി മന്ത്രാലയം. 315.7 ദശലക്ഷം ടണ്‍ ഉല്‍പ്പാദനം ആണ് കണക്കാക്കപ്പെടുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 ദശലക്ഷം ടണ്ണിന്റെ വര്‍ധനവാണിത്. 2021-22 കാലയളവിലെ നാലാമത്തെ മുന്‍കൂര്‍ എസ്റ്റിമേറ്റ് മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കി.

രാജ്യത്തെ ഗോതമ്പ് ഉല്‍പ്പാദനം മൂന്ന് ശതമാനം ഇടിഞ്ഞ് 106.8 ദശലക്ഷം ടണ്‍ ആകുമെന്നാണ് പ്രവചനം. പഞ്ചാബ് ഹരിയാന മേഖലകളില്‍ ഉണ്ടായ ഉഷ്ണ തരംഗം ഗോതമ്പിന്റെ വിളവെടുപ്പിനെ ബാധിച്ചിരുന്നു. ഉല്‍പ്പാദനം ഇടിഞ്ഞതിനെ തുടര്‍ന്ന് കേന്ദ്രം ഗോതമ്പ് കയറ്റുമതി നിരോധിച്ചത് കഴിഞ്ഞ മെയ് മാസം ആണ്. അതേ സമയം അരി, ചോളം, പയര്‍, പയര്‍, എണ്ണക്കുരു, കരിമ്പ് എന്നിവയില്‍ 2021-22 കാലയളവില്‍ റെക്കോര്‍ഡ് ഉല്‍പാദനമാണ് കണക്കാക്കുന്നത്.

എന്നാല്‍ നാടന്‍ ധാന്യങ്ങളുടെ ഉല്‍പ്പാദനം 51.3ല്‍ നിന്ന് 2021-22-ല്‍ 50.9 മില്യണ്‍ ടണ്‍ ആയി കുറഞ്ഞേക്കും. അരി ഉല്‍പ്പാദനം 109.6ല്‍ നിന്ന് 130.3 മെട്രിക് ടണ്‍ ആയും പയറുവര്‍ഗങ്ങളുടേത് 25.4ല്‍ നിന്ന് 27.7 മെട്രിക് ടണ്‍ ആയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍. അതേ സമയം ഈ ഖാരിഫ് സീസണില്‍ നെല്‍കൃഷി കുറഞ്ഞത് അടുത്ത വിള വര്‍ഷത്തിലാവും (2022-23) പ്രതിഫലക്കുക.

കൃഷിചെയ്യുന്ന പാടങ്ങളുടെ എണ്ണത്തില്‍ 12 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നും ഉല്‍പ്പാദനം 10 ദശലക്ഷം ടണ്‍ കുറഞ്ഞേക്കാമെന്നും ആണ് വിലയിരുത്തല്‍. ഭക്ഷ്യേതര വിഭാഗത്തില്‍ എണ്ണക്കുരു ഉല്‍പ്പാദനത്തില്‍ നാല് ശതമാനം വര്‍ധനവ് ഉണ്ടായി. അതേസമയം പരുത്തി ഉല്‍പ്പാദനം ഇടിഞ്ഞു.

X
Top