ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ധാന്യ ശേഖരം അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: ചില്ലറ ധാന്യവില പണപ്പെരുപ്പം 105 മാസത്തെ ഉയര്‍ന്ന നിലയിലെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏജന്‍സികളുടെ പക്കലുള്ള ഗോതമ്പിന്റെയും അരിയുടെയും ശേഖരം അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലെത്തി.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) കണക്കുകള്‍ പ്രകാരം, പൊതു ഗോഡൗണുകളിലെ ഗോതമ്പും അരിയും ഒക്‌ടോബര്‍ 1 ലെ കണക്കനുസരിച്ച് 511.4 ലക്ഷം ടണ്‍ ആണ്. 2017 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ശേഖരമാണിത്.

ഒക്ടോബര്‍ 1ന് 227.5 ലിറ്ററായിരുന്ന ഗോതമ്പ് സ്‌റ്റോക്ക് ആറ് വര്‍ഷത്തെ മാത്രമല്ല തന്ത്രപ്രാധാന കരുതലിലും കുറവിലാണ്. അരി സ്‌റ്റോക്കുകള്‍ (അണ്‍മില്‍ഡ് നെല്ലില്‍ നിന്ന് ഉരുത്തിരിഞ്ഞ ധാന്യം ഉള്‍പ്പെടെ) ആവശ്യമായ അളവിന്റെ ഏകദേശം 2.8 മടങ്ങ് ആയി. അതുകൊണ്ടുതന്നെ അവശ്യം വേണ്ട ധാന്യം എഫ്‌സിഎ ഗോഡൗണുകളില്‍ കരുതല്‍ ശേഖരമായി തുടര്‍ന്നു.

ഉപഭോക്തൃ വില സൂചിക (സിപിഐ) സെപ്തംബറില്‍ 11.53 ശതമാനം ഉയര്‍ന്നപ്പോഴും സ്‌റ്റോക്കുകള്‍ കുറയുയുകയാണ്. 2012 അടിസ്ഥാന വര്‍ഷമായി കണക്കാക്കുന്ന നിലവിലെ വില സൂചിക പ്രകാരം ധാന്യങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക പണപ്പെരുപ്പമാണിത്.

X
Top