ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സ്കൂളുകളുടേയും അധ്യാപകരുടേയും പ്രവർത്തന മികവ് വിലയിരുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: സ്കൂളുകളുടേയും അധ്യാപകരുടേയും പ്രവര്ത്തന മികവ് വിലയിരുത്തുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എന്.ബാലഗോപാല്. ഒരു ജില്ലയിലെ ഒരു സ്കൂളിനെ മോഡല് സ്കൂളായി ഉയര്ത്തുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടി രൂപ ബജറ്റില് വകയിരുത്തി. സ്കൂളുകള് ഭിന്നശേഷി സൗഹൃദമാക്കാന് പത്ത് കോടി രൂപ വകയിരുത്തി.

സാങ്കേതിക ലോകത്തിന് അനുസൃതമായ നൈപുണ്യം കൈവരിക്കുന്നതിനുള്ള പദ്ധതികള്ക്കായി 27.5 കോടി, പാര്ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്താന് 5.15 കോടി, പ്രത്യേ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പദ്ധതിക്കായി 14.8 കോടി, സ്കൂളുകളുടെ ആധുനികവത്കരണത്തിന് 33 കോടി രൂപയും വകയിരുത്തി.

സ്കൂളുകളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ പദ്ധതികള് നടപ്പാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ഒരു സ്കൂള് മോഡല് സ്കൂളായി ഉയര്ത്തും. സ്കൂളുകളുടെ പ്രവര്ത്തനമികവിന്റെ അടിസ്ഥാനത്തില് ഗ്രേഡിങ് സംവിധാനം ഏര്പ്പെടുത്തും.

ആറ് മാസത്തിലൊരിക്കല് അധ്യാപകര്ക്ക് റസിഡന്ഷ്യലായി പരിശീലനം നല്കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡിഡി,ഡഇഒ, എഇഒ, അധ്യാപകര് എന്നിവരുടെ പെര്ഫോമന്സും വിലയിരുത്തും.

എഐ സാങ്കേതിക വിദ്യയും ഡീപ്ഫെയ്ക്കും അടക്കമുള്ള വെല്ലുവിളികള് നേരിടാന് പുതുതലമുറയെ സജ്ജമാക്കാന് പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു കോടി രൂപ നീക്കിവെച്ചു’ ധനമന്ത്രി പറഞ്ഞു.

സ്കൂള്കുട്ടികളുടെ സൗജന്യയൂണിഫോം വിതരണത്തിന് 185.34 കോടി രൂപ അനുവദിച്ചു. ഇത് മുന്വര്ഷത്തേക്കാള് 15.34 കോടി രൂപ അധികമാണ്.ഭൗതിക വെല്ലുവിളികള് നേരിടുന്ന കുട്ടികള്ക്ക് സംരക്ഷണം നല്കുന്ന സ്ഥാപനങ്ങള് ധനസഹായം നല്കുന്നതിന് 50 കോടി രൂപ നീക്കിവെച്ചു.

കൈറ്റിന്റെ പ്രവര്ത്തനങ്ങള്ക്ക് 38.5 കോടി രൂപ, ഹയര്സെക്കണ്ടറി വിദ്യാഭ്യാസ മേഖലയ്ക്ക് 75.2 കോടി രൂപ. ഇതില് 52 കോടി രൂപ സര്ക്കാര് സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള് വര്ധിപ്പിക്കുന്നതിനാണ്.

മാനസിക വെല്ലുവിളി നേരിടുന്നവര്ക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ചാരിറ്റബിള് സൊസൈറ്റിയായ സിഎച്ച് മുഹമ്മദ് കോയ ഇന്സ്റ്റിറ്റ്യൂട്ടിന് പത്ത് കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി ബജറ്റ് അവതരണത്തില് പറഞ്ഞു.

X
Top