ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ജിആർ ഇൻഫ്രായുടെ ഓഹരികൾ വിൽക്കാൻ ഒരുങ്ങി പ്രൊമോട്ടർമാർ

മുംബൈ: ജിആർ ഇൻഫ്രാപ്രോജക്‌ട്‌സ് ലിമിറ്റഡിന്റെ ഓഹരികൾ വിൽക്കാൻ ഒരുങ്ങി കമ്പനിയുടെ പ്രൊമോട്ടർമാർ. പ്രമോട്ടർമാരായ ലക്ഷ്മി ദേവി അഗർവാൾ, സുമൻ അഗർവാൾ, റിതു അഗർവാൾ, ലളിത അഗർവാൾ, സംഗീത അഗർവാൾ, കിരൺ അഗർവാൾ, മനീഷ് ഗുപ്ത എന്നിവർ കമ്പനിയുടെ മൊത്തം 65 ലക്ഷം ഓഹരികൾ വിറ്റഴിക്കുമെന്ന് ജിആർ ഇൻഫ്രാ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

കമ്പനിയുടെ ഇക്വിറ്റി ഓഹരി മൂലധനത്തിന്റെ 6.8 ശതമാനം വരുന്ന ഓഹരികളാണ് വിൽക്കുന്നത്. നിലവിലെ മാർക്കറ്റ് വിലയേക്കാൾ (സിഎംപി) 8.24 ശതമാനം കിഴിവിൽ ഒരു ഓഹരിക്ക് 1,260 രൂപ എന്ന നിരക്കിലാണ് നിർദിഷ്ട വിൽപ്പന നടക്കുന്നത്. നിലവിൽ പ്രമോട്ടർമാർക്ക് കമ്പനിയിൽ 86.54 ശതമാനം ഓഹരിയുണ്ട്. വില്പനയ്ക്ക് ശേഷം ഇത് 80 % ആയി കുറയും.

സ്ഥാപന നിക്ഷേപകർക്കായി രണ്ട് ദിവസത്തെ ഒഎഫ്എസ് വ്യാഴാഴ്ച (സെപ്റ്റംബർ 15) തുറക്കും. അതേസമയം റീട്ടെയിൽ നിക്ഷേപകർക്ക് വെള്ളിയാഴ്ച (സെപ്റ്റംബർ 16) വരിക്കാരാകാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. ആക്സിസ് ക്യാപിറ്റൽ, ഐസിഐസിഐ സെക്യൂരിറ്റീസ്, ഇൻവെസ്റ്റിക് ക്യാപിറ്റൽ സർവീസസ്, എസ്ബിഐക്യാപ് സെക്യൂരിറ്റീസ് എന്നിവയാണ് ഓഹരി വിൽപ്പനയിൽ ജിആർ ഇൻഫ്രാപ്രോജക്‌ട്‌സ് ലിമിറ്റഡിനെ ഉപദേശിക്കുന്നത്.

രാജ്യത്തെ 14 സംസ്ഥാനങ്ങളിലായി വിവിധ റോഡ്, ഹൈവേ പദ്ധതികളുടെ രൂപകല്പനയിലും നിർമ്മാണത്തിലും അനുഭവപരിചയമുള്ള മുൻനിര സംയോജിത റോഡ് ഇപിസി കമ്പനികളിലൊന്നാണ് ജിആർ ഇൻഫ്രാപ്രോജക്‌സ്. സംസ്ഥാന, ദേശീയ പാതകൾ, പാലങ്ങൾ, കലുങ്കുകൾ, ഫ്‌ളൈ ഓവറുകൾ, എയർപോർട്ട് റൺവേകൾ, റെയിൽ മേൽപ്പാലങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഇതിന് പരിചയമുണ്ട്.

X
Top