ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഓഹരികള്‍ വാങ്ങി ജിക്യുജി പാര്‍ട്‌ണേഴ്‌സ്

മുംബൈ: ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ ആസ്ഥാനമായുള്ള അസറ്റ് മാനേജ്‌മെന്റ് സ്ഥാപനം ജിക്യുജി പാര്‍ട്‌ണേഴ്‌സ് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെ 2.6 ശതമാനം ഓഹരി ഓഹരികള്‍ സ്വന്തമാക്കി. രാജീവ് ജെയിന്‍ സ്ഥാപിച്ച ജിക്യുജി പാര്‍ട്‌ണേഴ്‌സ് രണ്ട് ഫണ്ടുകള്‍ വഴിയാണ് ബാങ്കിലെ ഓഹരി വാങ്ങിയത്.

ജിക്യുജി പാര്‍ട്‌ണേഴ്‌സ് എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഇക്വിറ്റി ഫണ്ട് 6.38 കോടി ഓഹരികള്‍ വാങ്ങിയപ്പോള്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് ട്രസ്റ്റ് 2-ഗോള്‍ഡ്മാന്‍ സാച്ച്‌സ് ജിക്യുജി പാര്‍ട്‌ണേഴ്‌സ് ഇന്റര്‍നാഷണല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് 10.77 കോടി ഓഹരികള്‍ സ്വന്തമാക്കി. ഓഹരിക്ക് ശരാശരി 89 രൂപ നിരക്കിലാണ് ഇടപാട്. മൊത്തം തുക 1,527.26 കോടി രൂപ.

ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിങ്കസിന്റെ ഉടമസ്ഥതയിലുള്ള ക്ലോവര്‍ഡെല്‍ ഇന്‍വെസ്റ്റ് മെന്റ് 27.87 കോടി ഓഹരികള്‍ അല്ലെങ്കില്‍ ബാങ്കിലെ 4.2 ശതമാനം ഓഹരി പങ്കാളിത്തം അതേ വിലയ്ക്ക് വിറ്റു. മൊത്തം 2,480.34 കോടി രൂപയുടെ ഓഹരികളാണ് അവര്‍ ഓഫ്‌ലോഡ് ചെയതത്.

2023 ജൂണ്‍ വരെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ ക്ലോവര്‍ഡെലിന് 7.12 ശതമാനം ഓഹരി അല്ലെങ്കില്‍ 47.17 കോടി ഓഹരികളുണ്ട്. ബിഎസ്ഇയില്‍ വെള്ളിയാഴ്ച വെറും 0.11 ശതമാനം നേട്ടത്തോടെ 93.44 രൂപയില്‍ അവസാനിച്ച ഓഹരി കഴിഞ്ഞ 20 ആഴ്ചകളില്‍ 18ലും ഉയര്‍ന്നു.

ഇതേ കാലയളവില്‍ 73 ശതമാനം നേട്ടമാണ് സ്‌റ്റോക്ക് രേഖപ്പെടുത്തി.

X
Top