നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

വാണിജ്യ ഖനികളില്‍ നിന്നും 186 എംടി കല്‍ക്കരി ഉത്പാദനം ലക്ഷ്യമിട്ട് സര്‍ക്കാര്‍

ന്യൂഡൽഹി: വരുന്ന സാമ്പത്തിക വര്‍ഷം (2024-25) വാണിജ്യ കല്‍ക്കരി ഖനികളില്‍ നിന്നുമാത്രമായി 186.63 ദശലക്ഷം ടണ്‍ (മില്യണ്‍ ടണ്‍) കല്‍ക്കരി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമെന്ന് കേന്ദ്ര കല്‍ക്കരി മന്ത്രാലയം. 2025-26 വര്‍ഷത്തില്‍ ഉല്‍പാദനം 225.69 ദശലക്ഷം ടണ്ണായി ഉയര്‍ത്തും.

മന്ത്രാലയത്തിന്റെ നിലവിലെ പദ്ധതികള്‍ അനുസരിച്ച് ഈ ഖനികളില്‍ നിന്നുള്ള ഉത്പാദനം 2029-30 വര്‍ഷത്തോടെ 383.56 ദശലക്ഷം ടണ്ണിലെത്തിക്കുകയാണ് ലക്ഷ്യം.

മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം (2023 ഡിസംബര്‍ 31 ) 50 ക്യാപ്റ്റീവ്, കൊമേഴ്‌സ്യല്‍ കല്‍ക്കരി ഖനികള്‍ ഉല്‍പാദനം നടത്തുന്നുണ്ട്. അതില്‍ 32 ഖനികള്‍ വൈദ്യുതി മേഖലയ്ക്കും 11 എണ്ണം നിയന്ത്രിത മേഖലയ്ക്കും ഏഴ് ഖനികള്‍ കല്‍ക്കരി വില്‍പ്പനയ്ക്കുമായാണ് അനുവദിച്ചിട്ടുള്ളത്.

2020 ല്‍ വാണിജ്യ കല്‍ക്കരി ഖനികളുടെ ലേലം ആരംഭിച്ച് മൂന്നര വര്‍ഷത്തിനുള്ളില്‍, 14.87 ദശലക്ഷം ടണ്‍ (എംടി) ക്യുമുലേറ്റീവ് പീക്ക് റേറ്റഡ് കപ്പാസിറ്റി (പിആര്‍സി) ഉള്ള ആറ് ഖനികളാണ് ഇതിനകം ഉത്പാദനം ആരംഭിച്ചത്.

2023 ഡിസംബറില്‍, ക്യാപ്റ്റീവ്, വാണിജ്യ കല്‍ക്കരി ഖനികളില്‍ നിന്നുള്ള മൊത്തം കല്‍ക്കരി ഉല്‍പാദനം 14.04 മെട്രിക് ടണ്‍ ആയിരുന്നു, മുന്‍ വര്‍ഷം ഇതേ മാസത്തെ 10.14 മെട്രിക് ടണ്ണില്‍ നിന്ന് 38 ശതമാനം ഉയര്‍ന്നു.

2023 ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കല്‍ക്കരി ഉല്‍പാദനവും വാണിജ്യ കല്‍ക്കരി ബ്ലോക്കുകളില്‍ നിന്നുള്ള വിതരണവും ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു.

2023 ഏപ്രില്‍ ഒന്നു മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ക്യാപ്റ്റീവ്, കൊമേഴ്‌സ്യല്‍ കല്‍ക്കരി ഖനികളില്‍ നിന്നുള്ള മൊത്തം കല്‍ക്കരി ഉല്‍പാദനം 98 മെട്രിക് ടണ്‍ ആയിരുന്നു.

X
Top