ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ആണവോർജ രംഗത്ത് സ്വകാര്യ നിക്ഷേപം തേടി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ആണവോർജ രംഗത്ത് സ്വകാര്യനിക്ഷേപം തേടി കേന്ദ്രസർക്കാർ. ആണവോർജം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാണ് നിക്ഷേപം തേടിയത്. 26 ബില്ല്യൺ ഡോളർ നിക്ഷേപിക്കാനാണ് കമ്പനികളോട് അഭ്യർഥിച്ചിരിക്കുന്നത്.

അഞ്ച് കമ്പനികളുമായാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ പവർ, അദാനി പവർ, വെദാന്ത തുടങ്ങിയ കമ്പനികളുമായെല്ലാം ചർച്ചകൾ നടക്കുന്നുവെന്നാണ് വിവരം. ഈ കമ്പനികൾ ഓരോന്നും 44,000 കോടി ആണവോർജ മേഖലയിൽ നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്.

ഇതാദ്യമായാണ് സർക്കാർ ആണവമേഖലയിൽ സ്വകാര്യനിക്ഷേപം തേടുന്നത്. പുതിയ നിക്ഷേപം കൂടി എത്തുന്നതോടെ 2030ന് മുമ്പ് 50 ശതമാനം വൈദ്യുതി ഉൽപാദനവും ഫോസിൽ ഇതര ഇന്ധനങ്ങളിലൂടെ സാധ്യമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

നിലവിൽ വൈദ്യുതി ഉൽപാദനത്തിന്റെ 42 ശതമാനം മാത്രമാണ് ഫോസിൽ ഇതര ഇന്ധനങ്ങളിലൂടെ ഇന്ത്യ നടത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയും ന്യൂക്ലിയർ പവർ കോർപ്പഷേൻ ഓഫ് ഇന്ത്യയും കമ്പനികളുമായി നിരവധി തവണ ചർച്ച നടത്തിയിരുന്നു. സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ 11,000 മെഗാവാട്ട് വൈദ്യുതി 2040നകം ഉൽപാദിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ആണവോർജം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന നിലയങ്ങൾ ന്യൂക്ലിയർ പവർ കോർപ്പറേഷന്റെ ഉടമസ്ഥതയിലാണ്. 7500 മെഗാവാട്ട് വൈദ്യുതിയാണ് ഈ നിലയങ്ങളിൽ ഉൽപാദിപ്പിക്കുന്നത്.

സ്വകാര്യ നിക്ഷേപം വന്നാലും ന്യൂക്ലിയർ കോർപ്പറേഷൻ തന്നെയാവും ആണവ വൈദ്യുതിനിലയങ്ങളുടെ ഉടമസ്ഥർ. സ്വകാര്യ കമ്പനികൾക്ക് നിക്ഷേപത്തിന് അനുസരിച്ച് വൈദ്യുതി വിൽപനയിലൂടെ ലഭിക്കുന്ന പണം എൻ.സി.പി.എൽ നൽകും.

ഇന്ത്യയിൽ നിലവിലുള്ള 1962ലുള്ള ആണവോർജ നിയമത്തിൽ മാറ്റം വരുത്താതെ തന്നെ സ്വകാര്യനിക്ഷേപം തേടാൻ സാധിക്കുമെന്നാണ് കേന്ദ്രസർക്കാറിന്റെ വിലയിരുത്തൽ.

നിയമപ്രകാരം രാജ്യത്തെ സ്വകാര്യ കമ്പനികൾക്ക് ആണവോർജ നിലയങ്ങൾ സ്ഥാപിക്കാൻ അധികാരമില്ല.

X
Top