ഇന്ത്യയുടെ ഫാര്‍മ കയറ്റുമതി 10% ഉയര്‍ന്ന് 27.9 ബില്യണ്‍ ഡോളറായിഇന്ത്യയുടെ സേവന കയറ്റുമതിയില്‍ 11 ശതമാനം വര്‍ധനകാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്

ആഗോള വെല്ലുവിളികള്‍ മറികടക്കാന്‍ കേന്ദ്രസര്‍ക്കാറും ആര്‍ബിഐയും കൈകോര്‍ക്കുന്നു – ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യം, ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സത്വരമാക്കുകയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്രസര്‍ക്കാറും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. വളര്‍ച്ചാ വേഗം നിലനിര്‍ത്തുന്നതിനാണ് ഊന്നല്‍.

രാജ്യങ്ങള്‍ മാന്ദ്യത്തിലൂടെ കടന്നുപോകുന്നതിനാല്‍ വെല്ലുവിളികള്‍ കൂടുതലും ബാഹ്യമാണ്. ആഗോള ഡിമാന്റ് കുറയുന്നത് കയറ്റുമതിയെ ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ പുതിയ വിപണികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍.

കമ്പനികള്‍ ആഭ്യന്തര ഡിമാന്റ് പ്രയോജനപ്പെടുത്തണമെന്നും ധനമന്ത്രി ഉദ്‌ബോധിപ്പിച്ചു. പ്രത്യേകിച്ചും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍. 2024 സാമ്പത്തികവര്‍ഷത്തെ ഇന്ത്യയുടെ ഉത്പാദന വളര്‍ച്ച 5.9 ശതമാനമാക്കി അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) ഈ മാസമാദ്യം കുറച്ചിരുന്നു.

സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2022-23 ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ഐഎംഎഫ് കണക്കുകൂട്ടുന്ന വളര്‍ച്ച 6.8 ശതമാനമാണ്. ആഗോള സമ്പദ് വ്യവസ്ഥ 2023 ല്‍ 2.8 ശതമാനം വളര്‍ന്നതായും 2024 ല്‍ അത് 3 ശതമാനമാകുമെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യയും ചൈനയുമായിരിക്കും ആഗോള വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുക.

X
Top