ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം 147.19 ലക്ഷം കോടി രൂപ

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാംപാദ കണക്കുകള്‍ അനുസരിച്ച് 147.19 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം(Public Debt). മുന്‍പാദത്തെ അപേക്ഷിച്ച് കടം ഉയര്‍ന്നത് ഒരു ശതമാനത്തോളം ആണ്. കഴിഞ്ഞ പാദത്തില്‍ 145.72 ലക്ഷം കോടി രൂപയായിരുന്നു പൊതുകടം.

ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ ആകെ ബാധ്യതകളുടെ (Total Liabilities) 89.1 ശതമാനവും പൊതുകടമാണ്. ഇതില്‍ 2.87 ശതമാനം തുക ഒരു വര്‍ഷത്തിനുള്ളില്‍ കൊടുത്ത് തീര്‍ക്കണം. 29.6 ശതമാനം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്‌ക്കേണ്ടവയും. രണ്ടാം പാദത്തില്‍ കേന്ദ്രം തിരിച്ചടച്ചത് 92,371 കോടി രൂപയാണ്.

ഇക്കാലയളവില്‍ ദീര്‍ഘകാല ബോണ്ടുകള്‍ വഴി 4,06,000 കോടി രൂപയാണ് കേന്ദ്രം സമാഹരിച്ചത്. 4,22,000 കോടി സമാഹരിക്കാന്‍ ആണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്. 53,266 കോടി രൂപയാണ് ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം.

അതേസമയം രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ (ജിഎന്‍പിഎ) തോതും തട്ടിപ്പുകളും കുറഞ്ഞതായി ആര്‍ബിഐ. 5.8 ശതമാനം ആയാണ് ജിഎന്‍പിഎ കുറഞ്ഞത്.

മാര്‍ച്ച് 2022ലെ കണക്കുകള്‍ പ്രകാരം പൊതുമേഖലാ ബാങ്കുകളുടെ ജിഎന്‍പിഎ 5.07 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 5.76 ലക്ഷം കോടി ആയിരുന്നു. എല്ലാ ബാങ്കുകളുടെയും ചേര്‍ത്തുള്ള മൊത്തം കിട്ടാക്കടം 6.97 ലക്ഷം കോടിയാണ്.

എന്നാല്‍ വിദേശ ബാങ്കുകളുടെ ജിഎന്‍പിഎ 0.2ല്‍ നിന്ന് 0.5 ശതമാനമായി ഉയര്‍ന്നു.

X
Top