റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

നാണയപ്പെരുപ്പം: കേന്ദ്രം വീണ്ടും ഇന്ധനനികുതി കുറച്ചേക്കും

ന്യൂഡൽഹി: പരിധിവിട്ടുയരുന്ന നാണയപ്പെരുപ്പത്തെ ചെറുക്കാൻ ഇന്ധന എക്‌സൈസ് നികുതി വീണ്ടും കേന്ദ്രം കുറച്ചേക്കും. ഉപഭോക്തൃവില (റീട്ടെയിൽ) നാണയപ്പെരുപ്പം ഡിസംബറിലെ 5.72ൽ നിന്ന് ജനുവരിയിൽ 6.52 ശതമാനത്തിലേക്ക് ഉയർന്നിരുന്നു.

നാണയപ്പെരുപ്പം 4 ശതമാനത്തിൽ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യം. 6 ശതമാനം വരെയായാലും ഭീഷണിയല്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരിയിലെ നാണയപ്പെരുപ്പം കൂടി പരിശോധിച്ചശേഷം നികുതിയിന്മേൽ കേന്ദ്രം തീരുമാനമെടുക്കുമെന്ന് റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്‌തത്.

ഒടുവിൽ കുറച്ചത് കഴിഞ്ഞ മേയിൽ

കഴിഞ്ഞ മേയ് 21നാണ് ഇതിനുമുമ്പ് കേന്ദ്രം പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി കുറച്ചത്. അന്നും നിമിത്തം നാണയപ്പെരുപ്പം.

പെട്രോൾ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് കുറച്ചത്. ഇതുപ്രകാരം പെട്രോൾ നികുതി 19.90 രൂപയും ഡീസലിന് 15.80 രൂപയുമാണ് (സംസ്ഥാന നികുതി പുറമെ).

X
Top