കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഹരിത ബോണ്ടുകള്‍ ജനുവരി-മാര്‍ച്ച് കാലയളവില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗദരി

ന്യൂഡല്‍ഹി: സോവറിന്‍ ഗ്രീന്‍ ബോണ്ടുകള്‍ ജനുവരി-മാര്‍ച്ച് കാലയളവില്‍ ഇഷ്യൂ ചെയ്യപ്പെടുമെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ചൊവ്വാഴ്ച പറഞ്ഞു.”ചട്ടക്കൂട് പുറത്തുവന്നു കഴിഞ്ഞു. 2023 ജനുവരി മാര്‍ച്ച് കാലയളവില്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാന്‍ സാധ്യതയുണ്ട്. വരുമാനം കാര്‍ബണ്‍ തീവ്രത കുറയ്ക്കാന്‍ ഉതകുന്ന രീതിയില്‍ പൊതുമേഖലാ പദ്ധതികളില്‍ വിനിയോഗിക്കും,” അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ രൂപയുടെ മൂല്യം വിപണി നിര്‍ണ്ണയിക്കുന്നതാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഡിസംബര്‍ പകുതിയോടെ നടക്കുന്ന ഹരിത ബോണ്ട് ലേലത്തിനായി പ്രാദേശിക ബാങ്കുകളുമായും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുമായും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിവരികയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മാര്‍ച്ച് 31നകം 160 ബില്യണ്‍ രൂപ (2 ബില്യണ്‍ ഡോളര്‍) ഗ്രീന്‍ ബോണ്ടുകള്‍ പുറത്തിറക്കാനാണ് രാജ്യം ഉദ്ദേശിക്കുന്നത്.

175 ബില്യണ്‍ ഫെഡറല്‍ കടമെടുപ്പിന്റെ ഒരു ഭാഗം. ബോണ്ടുകളുടെ ഡിമാന്റ് ഉയരുന്നതിനാല്‍ വായ്പാ ചെലവ് കുറയുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സുസ്ഥിര ബോണ്ടിനോടുള്ള ആഭിമുഖ്യവും പരിസ്ഥിതി സംരക്ഷണത്തിനുള്ള അനുകൂല മനസ്ഥിതിയും കാരണം ഹരിത ബോണ്ടുകള്‍ക്ക് കുറഞ്ഞ പലിശ നിരക്കുകള്‍ ഏര്‍പെടുത്തിയാല്‍ മതിയാകും.

ഡെന്മാര്‍ക്ക് ഈ വര്‍ഷം 10 വര്‍ഷ ഹരിത ബോണ്ട് ലേലത്തിലൂടെ 760 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു. അഞ്ച് ബേസിസ് പോയിന്റ് പ്രീമിയം തുകയാണ് ഇത്. എന്നാല്‍ ഗ്രീന്‍ പ്രീമിയം-വ്യവസായത്തിനുള്ളില്‍ ഗ്രീനിയം എന്നറിയപ്പെടുന്നു-ഒരു ചര്‍ച്ചാവിഷയമാണ്.

ഗ്രീന്‍ ബോണ്ടുകള്‍ക്ക് യീല്‍ഡ് സ്പ്രെഡ് ഉണ്ടെന്ന് ഈവര്‍ഷം കണ്ടെത്തി. ഇത് പരമ്പരാഗത ബോണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരാശരി എട്ട് ബേസിസ് പോയിന്റുകള്‍ കുറവാണ്.

X
Top