ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

കരിമ്പിന്റെ ന്യായ വില വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്

ന്യൂഡല്‍ഹി: കരിമ്പിന്റെ ന്യായവില ക്വിന്റലിന് 10 രൂപ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന 2023-24 സീസണില്‍ ന്യായ വില ക്വിന്റിലിന് 315 രൂപയായി. കരിമ്പ് കര്‍ഷകര്‍ക്ക് മില്ലുകള്‍ നല്‍കേണ്ട ഏറ്റവും കുറഞ്ഞ വിലയാണ് ഇത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ചേര്ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് കരിമ്പിന്റെ എഫ്ആര്പി വര്ദ്ധിപ്പിക്കാന് തീരുമാനിച്ചത്. 2023-24 സീസണില്‍ കരിമ്പിന്റെ എഫ്ആര്‍പി ക്വിന്റലിന് 315 രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു.

2022-23 ല്‍ 305 രൂപയും 2014-15 സീസണില്‍ 210 രൂപയുമായിരുന്നു ന്യായവില.

X
Top