കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഐഡിബിഐ സ്വകാര്യവത്ക്കരണം: ഒന്നിലധികം സ്ഥാപനങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചതായി അധികൃതര്‍

ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഒന്നിലധികം അപേക്ഷകള്‍ ലഭിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഇതോടെ സ്വകാര്യവത്ക്കരണം രണ്ടാംഘട്ടത്തിലേയ്ക്ക് നീങ്ങും. ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് (ഡിപാം) സെക്രട്ടറി ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

സര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും 60.72 ശതമാനം ഓഹരി വില്‍ക്കാനും ബാങ്കിന്റെ നിയന്ത്രണം വിട്ടുകൊടുക്കാനും ലക്ഷ്യമിടുന്നു.ഇതിനായി ഒക്ടോബറില്‍ താല്‍പര്യ പ്രകടന പത്രികകള്‍ (ഇഒഐ) ക്ഷണിച്ചു. ജനുവരി 7 ആയിരുന്നു ഇഒഐ സമര്‍പ്പിക്കേണ്ട അവസാന തീയതി.

വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് കുറഞ്ഞത് 22500 കോടി രൂപ അറ്റ ആസ്തിവേണമെന്നും അഞ്ച് വര്‍ഷങ്ങളില്‍ മൂന്ന് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ വായ്പാ ദാതാവിന്റെ സഹപ്രമോട്ടറാണ് സര്‍ക്കാര്‍.വില്‍പനയ്ക്ക് ശേഷമുള്ള പങ്കാളിത്തം പബ്ലിക് ഹോള്‍ഡിംഗായി പരിഗണിക്കുമെന്ന് സെബി (സെക്യൂരിററീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു.

X
Top