റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

പഞ്ചസാര കയറ്റുമതി പരിധി ഉയർത്തിയേക്കും

ന്യൂഡൽഹി: 2022-23 സീസണില്‍ ഇന്ത്യ പഞ്ചസാര കയറ്റുമതിയുടെ പരിധി 2-4 ദശലക്ഷം ടണ്‍ വരെ നീട്ടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ (ഐഎസ്എംഎ) അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള മൊത്തം പഞ്ചസാര കയറ്റുമതി 8-10 ദശലക്ഷം ടണ്ണാകാനാണ് സാധ്യത.

ഇന്ത്യ 36 ദശലക്ഷം ടണ്‍ പഞ്ചസാരയും 5 ദശലക്ഷം ടണ്‍ എത്തനോളും ഉത്പാദിപ്പിക്കുമെന്ന് ലണ്ടനില്‍ നടന്ന ഇന്റര്‍നാഷണല്‍ ഷുഗര്‍ ഓര്‍ഗനൈസേഷന്‍ സെമിനാറില്‍ ഐഎസ്എംഎ പ്രസിഡന്റ് ആദിത്യ ജുന്‍ജുന്‍വാല പറഞ്ഞു.

ഇന്ത്യന്‍ ഉപഭോഗം ഏകദേശം 27-27.5 ദശലക്ഷം ടണ്ണാണ്. അതിനാല്‍ 8.5-9 ദശലക്ഷം ടണ്‍ കയറ്റുമതിക്കായി അവശേഷിക്കുന്നുണ്ട്.

മില്ലുകള്‍ ഇതിനകം 4 ദശലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021-22 ഒക്ടോബര്‍-സെപ്റ്റംബര്‍ സീസണില്‍ 11 ദശലക്ഷം ടണ്‍ പഞ്ചസാര ഇന്ത്യ കയറ്റുമതി ചെയ്തു.

2022- 23 വര്‍ഷത്തേക്കുള്ള കയറ്റുമതിയുടെ ആദ്യഘട്ടം 6 ദശലക്ഷം ടണ്ണായി സര്‍ക്കാര്‍ ഈ മാസം ആദ്യം അംഗീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര കയറ്റുമതിക്കാരാണ് ഇന്ത്യ.

X
Top