
ന്യൂഡല്‍ഹി: ‘ആക്ഷേപകരമായ’ ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ALTT, ULLU, Big Shots App എന്നീ ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിച്ചിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍. ഇവയുള്‍പ്പടെ ഏതാണ്ട് 25 ലിങ്കുകളാണ് സര്‍ക്കാറിന്റെ നടപടി നേരിട്ടത്. ഈ വെബ്‌സൈറ്റുകളിലേയ്ക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം തടയാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സിനോട് (ഐഎസ്പി) ആവശ്യപ്പെട്ടിട്ടുണ്ട്.
ALTT, ULLU, Big Shots App, Desiflix, Boomex, Navarasa Lite, Gulab App, Kangan App, Bull App, Jalva App, Wow Entertainment, Look Entertainment, Hitprime, Feneo, ShowX, Sol Talkies, Adda TV, HotX VIP, Hulchul App, MoodX, NeonX VIP, Fugi, Mojflix, Triflicks എന്നിവയാണ് നിയന്ത്രണങ്ങള്‍ നേരിടുന്ന ആപ്പുകളും വെബ്സൈറ്റുകളും.
2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 67, സെക്ഷന്‍ 67എ, 2023-ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 294, 1986-ലെ സ്ത്രീകളെ അസഭ്യം പറയുന്ന (നിരോധന) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുള്‍പ്പെടെ വിവിധ നിയമങ്ങളുടെ ലംഘനമാണ് ഈ വെബ്‌സൈറ്റുകള്‍ നടത്തിവന്നിരുന്നത്.
മേല്‍പറഞ്ഞ വെബ്‌സൈറ്റുകളും ആപ്പുകളും ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന പക്ഷം ഇടനിലക്കാര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും ഉത്തരവ് പറയുന്നു.






