നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കല്‍; ഉപദേഷ്ടാവായി ഗോള്‍ഡ്മാന്‍ സാക്ക്‌സിനെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: യൂക്കോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി) എന്നിവയുടെ ഓഹരി വില്‍പന പൂര്‍ത്തിയാക്കുന്നതിന് ഗോള്‍ഡ്മാന്‍ സാക്ക്‌സ് ഉപദേഷ്ടാവായി പ്രവര്‍ത്തിക്കും. ഇടപാട് രൂപപ്പെടുത്തുക, സാധ്യതയുള്ള നിക്ഷേപകരെ തിരിച്ചറിയുക, ഓഹരി വില്‍പ്പന സുഗമമായി നടപ്പിലാക്കുക എന്നിവയാണ് ചുമതലകള്‍.

പ്രവര്‍ത്തന കാര്യക്ഷമതയും വിപണി മത്സരക്ഷമതയും മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് നീക്കം. ഈ ബാങ്കുകളിലെ തങ്ങളുടെ 5 ശതമാനം വീതം ഓഹരി വിഹിതം കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി അടുത്ത രണ്ടോ മൂന്നോ വര്‍ഷങ്ങളില്‍ ഘട്ടംഘട്ടമായി ഓഹരി വിറ്റഴിക്കല്‍ നടത്തും.

ബാങ്കുകളുടെ ഓഫര്‍ ഫോര്‍ സെയിലുകള്‍ക്ക് നിക്ഷേപ, പൊതു ആസ്തി മാനേജ്‌മെന്റ് വകുപ്പ് (ഡിഐപിഎഎം) ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ഓഹരി വിറ്റഴിക്കല്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (ക്യുഐപി) വഴിയായിരിക്കും.

ഇത് വഴി ബാങ്കിന്റെ 25 ശതമാനം പബ്ലിക്ക് ഷെയര്‍ഹോള്‍ഡിംഗ് (എംപിഎസ്) ആവശ്യകത നിറവേറ്റാനാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു. എങ്കിലും എംപിഎസ് അനുസരണത്തിനുള്ള സമയപരിധി നീട്ടിത്തരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടേയ്ക്കും. പരിധി 2027 വരെ നീട്ടുക എന്നതാണ് സര്‍ക്കാര്‍ ആവശ്യം.

നിലവില്‍ നാല് ബാങ്കുകളില്‍ 89 ശതമാനത്തോളം ഓഹരി പങ്കാളിത്തം സര്‍ക്കാര്‍ വഹിക്കുന്നു.

X
Top