എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

നയപ്രഖ്യാപന പ്രസംഗത്തിൽ നേട്ടങ്ങൾ എണ്ണിപറഞ്ഞ് ഗവർണർ

തിരുവനന്തപുരം: ഇന്നലെ ബജറ്റിന് മുന്നോടിയായി സംസ്ഥാന സർക്കാർ നിയമ സഭയിൽ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചു. കഴിഞ്ഞ 10 വർഷ കാലയളവിൽ സംസ്ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങൾ ഗവർണർ രാജേന്ദ്ര ആർലേക്കർ നയപ്രഖ്യാപന പ്രസംഗത്തിലൂടെ അവതരിപ്പിച്ചു.

അതിദാരിദ്ര്യ നിർമാർജ്ജനം നടപ്പിലാക്കാനും, ക്രമസമാധാനം നിലനിർത്താനും സാധിച്ചുവെന്നും കേരളം ഇപ്പോൾ വികസനത്തിന്റെ പാതയിലാണ് എന്നും ഗവർണർ വ്യക്തമാക്കി. കൂടാതെ വികേന്ദ്രീകരണത്തിൽ ദേശീയ തലത്തിൽ തന്നെ മാതൃകയാകാനും സാധിച്ചു. ശിശുമരണ നിരക്ക് കുറഞ്ഞു. വിഴിഞ്ഞം തുറമുഖം വരും വർഷങ്ങളിൽ വലിയ വളർച്ചയിലേക്ക് നയിക്കുമെന്നും ഗവർണർ പ്രസംഗത്തിൽ വ്യക്തമാക്കി.

സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ലക്ഷ്യത്തിലാണ് സർക്കാർ. വിദ്യാഭ്യാസമുള്ള യുവജനതയ്ക്ക് തൊഴിലവസരങ്ങൾ ഉറപ്പു വരുത്താനും ഇതുവഴി സാധിക്കും. നവകേരളം സൃഷ്ടിക്കുന്നതിന് ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും വ്യക്തമാക്കി. തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കാനും, കാർഷിക മേഖലയിൽ കൃഷി നഷ്ടത്തിന് കൃത്യമായ നഷ്ടപരിഹാരം നൽകാനും ശ്രദ്ധിച്ചു.

നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപുള്ള അവസാന നിയമ സഭസമ്മേളനത്തിനാണ് ഇന്നലെ തുടക്കമിട്ടത്. തിരഞ്ഞെടുപ്പ് വരാനിരിക്കുന്നത് കൊണ്ട് തന്നെ ജനുവരി 29 ന് സർക്കാർ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്. മാത്രമല്ല കഴിഞ്ഞ ബജറ്റിൽ പ്രതീക്ഷക്കൊത്തുള്ള പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നില്ല.

ഈ വിടവ് ഇത്തവണത്തെ ബജറ്റിൽ നികത്തുമെന്നാണ് കരുതുന്നത്. സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തി കൊണ്ട് നവകേരള ലക്ഷ്യത്തിലേക്കുള്ള നടപടികൾ കൈകൊള്ളുമെന്ന അനുമാനം തന്നെയാണ് നിലവിലുള്ളത്.

X
Top