ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

വൈദ്യുതി വാഹനങ്ങളുടെ സബ്സിഡി നീട്ടില്ലെന്ന് കേന്ദ്രം

കൊച്ചി: വൈദ്യുതി വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപിച്ച ഫാസ്‌റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഇലക്ട്രിക് വെഹിക്കിൾസ്(ഫെയിം2) സബ്സിഡി പദ്ധതിയുടെ കാലാവധി നീട്ടില്ലെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

വൈദ്യുതിയിലോടുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, കാറുകൾ എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പദ്ധതിയിലൂടെ സബ്സിഡി ആനുകൂല്യം മാർച്ച് 31 വരെ ലഭിക്കും.

ഫെയിം2 പദ്ധതി നാല് മാസം കൂടി നീട്ടുന്നതിനായി കേന്ദ്ര സർക്കാർ 500 കോടി രൂപ അധികം അനുവദിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം അറിയിച്ചു.

X
Top