ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

റബർ വിലസ്ഥിരതാ പദ്ധതി തുടരും; പദ്ധതി നിലനിർത്തുന്നത് തുക കൂട്ടാതെ

കോട്ടയം: റബർ വിലസ്ഥിരതാ പദ്ധതി തുടരാൻ സർക്കാർ തീരുമാനം, എന്നാൽ തുക വർധിപ്പിക്കില്ല. തുക വർധിപ്പിക്കണമെന്ന കർഷകരുടെ ആവശ‍്യം സർക്കാർ പരിഗണിച്ചിട്ടില്ല.

ആര്‍എസ്എസ് നാല് ഗ്രേഡ് റബർ കിലോഗ്രാമിന് നിലവിലെ 170 രൂപതന്നെ ഉറപ്പാക്കുന്ന റബർ വിലസ്ഥിരതാ പദ്ധതിയുടെ ഒമ്പതാംഘട്ടം നടപ്പാക്കാനാണ് സർക്കാർ വിജ്ഞാപനമിറക്കിയിരിക്കുന്നത്.

250 രൂപ ഉറപ്പാക്കുമെന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ നൽകിയ വാക്കുപാലിക്കാൻ ഇക്കുറിയും സർക്കാർ തയാറായിട്ടില്ല.

നിലവില്‍, പദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്ക് നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. നിശ്ചിത ഫോറത്തില്‍ അടുത്തുള്ള റബറുത്പാദക സംഘത്തില്‍ അപേക്ഷ നല്‍കണം.

അപേക്ഷയോടൊപ്പം അപേക്ഷകന്‍റെ ഫോട്ടോ, കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്‍റെയും ആധാര്‍ കാര്‍ഡിന്‍റെയും കോപ്പി എന്നിവ ഹാജരാക്കണം.

എല്ലാ ഗുണഭോക്താക്കളും 2023-24 വര്‍ഷത്തെ ഭൂനികുതി അടച്ച രസീത് സമര്‍പ്പിച്ച് രജിസ്‌ട്രേഷന്‍ പുതുക്കണം. ധനസഹായത്തിനായി സമര്‍പ്പിക്കുന്ന സെയില്‍സ് ഇന്‍വോയ്‌സുകള്‍/ബില്ലുകള്‍ സാധുവായ ലൈസന്‍സുള്ള റബർ ഡീലറില്‍ നിന്നുള്ളതായിരിക്കണം.

ഡീലര്‍മാര്‍ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവരായിരിക്കണം. എട്ടാം പദ്ധതിയിൽ സർക്കാർ 32 കോടി രൂപയേ സബ്സിഡി നൽകിയിട്ടുള്ളു. 80 കോടിയോളം രൂപയുടെ സബ്സിഡി കർഷകർക്ക് വിതരണം ചെയ്യാനുണ്ട്.

X
Top