ഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതി

ഐടിസിയിലെ ഓഹരി പങ്കാളിത്തം സര്‍ക്കാര്‍ കുറയ്ക്കില്ല – ഡിപാം സെക്രട്ടറി

ന്യൂഡല്‍ഹി: ഐടിസി കമ്പനിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറയ്ക്കാന്‍ ആലോചനയില്ലെന്ന് സര്‍ക്കാര്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെയാണ് ദേശീയ മാധ്യമത്തോട് ഇക്കാര്യം പറഞ്ഞത്. ” ഐടിസിയിലെ ഓഹരി വില്‍ക്കുന്നില്ല, ”പാണ്ഡെ പറഞ്ഞു.

യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (SUUTI) സ്‌പെസിഫൈഡ് അണ്ടര്‍ടേക്കിംഗ് വഴി ഐടിസിയില്‍ സര്‍ക്കാരിന് 974.5 ദശലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ 7.86 ശതമാനം പങ്കാളിത്തമാണുള്ളത്. ഫെബ്രുവരി 13ലെ ക്ലോസിംഗ് വിലയായ 374.10 രൂപയെ അടിസ്ഥാനമാക്കുമ്പോള്‍ ഓഹരി മൂല്യം ഏകദേശം 36,457.22 കോടി രൂപ. ഇതിന് പുറമെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയക്ക് 15.3 ശതമാനവും ആഭ്യന്തര മ്യൂച്വല്‍ ഫണ്ടകള്‍ക്ക് 9.66 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്.

ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കുന്നതിനായി സര്‍ക്കാര്‍ ഐടിസി ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പാണ്ഡെ നിഷേധിച്ചു. അവ തെറ്റായ കഥകളാണ്. 50,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യമാണ് 2023 സാമ്പത്തികവര്‍ഷത്തില്‍ സര്‍ക്കാറിന് മുന്നിലുള്ളത്.

65000 കോടി രൂപയുടെ വില്‍പനയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 2022-ലെ പ്രതികൂലമായ വിപണി സാഹചര്യങ്ങള്‍ കാരണം ലക്ഷ്യം പുതുക്കി നിശ്ചയിച്ചക്കുകയായിരുന്നു. എസ്യുയുടിഐ ഐടിസിയുടെ 2 ശതമാനം ഓഹരികള്‍ ഒരു ഷെയറിന് 291.95 രൂപ നിരക്കില്‍ 2017 ഫെബ്രുവരിയില്‍ വിറ്റിരുന്നു. ഇത് വഴി 6,700 കോടി രൂപ സമാഹരിക്കാന് സര്‍ക്കാറിനായി.

അതിനുശേഷം ഓഹരി വില്‍പ്പന നടന്നിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഐടിസി ഓഹരികള്‍ കുത്തനെ ഉയരുകയും ചെയ്തു. എഫ്എംസിജി, ഹോട്ടലുകള്‍, സോഫ്റ്റ്വെയര്‍, പാക്കേജിംഗ്, പേപ്പര്‍ബോര്‍ഡുകള്‍, സ്‌പെഷ്യാലിറ്റി പേപ്പറുകള്‍, അഗ്രിബിസിനസ് എന്നിവയിലുടനീളം ഉത്പന്നങ്ങളുള്ള ഐടിസി രാജ്യത്തെ പ്രമുഖ കമ്പനികളിലൊന്നാണ്. ഡിസംബര്‍ പാദ അറ്റാദായം 21 ശതമാനമുയര്‍ത്തി 5031 കോടി രൂപയാക്കാന്‍ അവര്‍ക്കായി.

മൊത്ത വരുമാനം 2.9 ശതമാനമുയര്‍ന്ന് 17122 കോടി രൂപ. ഹോട്ടല്‍ ബിസിനസിന്റെ വിഭജനവും അനുബന്ധ സ്ഥാപനമായ ഐടിസി ഇന്‍ഫോടെക്കിന്റെ ലിസ്റ്റിംഗും ഉള്‍പ്പെടുന്ന ഒരു ഓര്‍ഗനൈസേഷണല്‍ റീസ്ട്രക്ചറിംഗിന് 2022 ല്‍ ഐടിസി അനുമതി നല്‍കിയിരുന്നു.

X
Top