കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

എന്‍എല്‍സി ഇന്ത്യയുടെ ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വിറ്റഴിച്ചേക്കും

ന്യൂഡൽഹി: വീണ്ടുമൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. തമിഴ്‌നാട് ആസ്ഥാനമായുള്ള പ്രമുഖ കേന്ദ്ര പൊതുമേഖലാ ഊര്‍ജ കമ്പനിയായ എന്‍എല്‍സി ഇന്ത്യയുടെ ഓഹരി ഓഫര്‍-ഫോര്‍-സെയില്‍ (OFS) വഴി 7 ശതമാനം വരെ ഓഹരികള്‍ വിറ്റഴിക്കുമെന്നാണ് റിപ്പോർട്ട്.

ഇതുവഴി 2,050-2,100 കോടി രൂപയുടെ വരുമാനം കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നു. കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.എല്‍.സി (നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍) ഇന്ത്യ ‘നവരത്‌ന’ കമ്പനിയാണ്.

ബി.എസ്.ഇയിലെ കണക്കുകള്‍ പ്രകാരം കേന്ദ്രസര്‍ക്കാരിന് 79.20 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണിത്. എല്‍.ഐ.സി., നിപ്പോണ്‍ ലൈഫ് ഇന്ത്യ ട്രസ്റ്റീ, തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, തമിഴ്‌നാട് സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രൊമോഷന്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവയ്ക്കും ഓഹരി പങ്കാളിത്തമുണ്ട്.

ഓഹരി ഒന്നിന് 212 രൂപ വിലയ്ക്കായിരിക്കും വില്‍പന. ഇതുപക്ഷേ, നിലവിലെ ഓഹരി വിലയായ 219 രൂപയേക്കാള്‍ കുറവാണ്. 10 രൂപ മുഖവിലയുള്ള, 6.9 കോടി ഓഹരികളാകും കേന്ദ്രം വിറ്റഴിക്കുക. ഇത് കേന്ദ്രത്തിന്റെ മൊത്തം ഓഹരി പങ്കാളിത്തത്തിന്റെ 5 ശതമാനമാണ്.

നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമുണ്ടായാല്‍ അധികമായി ഓഹരി വില്‍ക്കാവുന്ന സൗകര്യമായ ‘ഗ്രീന്‍ ഷൂ’ (Green Shoe) ഓപ്ഷന്‍ പ്രയോജനപ്പെടുത്തി രണ്ട് ശതമാനം ഓഹരികള്‍ കൂടി വിറ്റഴിക്കും; ആകെ ഏഴ് ശതമാനം വിറ്റഴിക്കാനാണ് തീരുമാനം.

കല്‍ക്കരി, ലിഗ്നൈറ്റ് ഖനനം, സൗരോര്‍ജം, വിന്‍ഡ് എനര്‍ജി, ഊര്‍ജോത്പാദന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എന്‍എല്‍സി.

X
Top