ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ : നിർമല സീതാരാമൻനവംബറിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗം കുറഞ്ഞുവളര്‍ച്ചാ അനുമാനം 7 ശതമാനമായി ഉയര്‍ത്തി ആർബിഐ; റിപ്പോ 6.50% തന്നെയായി നിലനിർത്തിഇത്തവണ സമ്പൂർണ ബജറ്റ് ഉണ്ടാവില്ല; അവതരിപ്പിക്കുക വോട്ട് ഓൺ അക്കൗണ്ട്ടെലികോം മേഖലയുടെ മൊത്ത വരുമാനം 80,899 കോടി രൂപയിലെത്തി

മരുന്നുകള്‍ ചെറുകിട സ്റ്റാളുകളില്‍ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ, ഡോക്ടറുടെ കുറിപ്പില്ലാതെ വാങ്ങി ഉപയോഗിക്കാം

ന്യൂഡല്‍ഹി: ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ വാങ്ങാനും വില്‍ക്കാനുമുള്ള അനുമതി ഉടന്‍ ലഭ്യമാകും. ഇതിനായി ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക്‌സ് നിയമത്തില്‍ മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഡ്രാഫ്റ്റ് നോട്ടീസ് പ്രകാരം 16 ഓളം മരുന്നുകളാണ് ഇത്തരത്തില്‍ ചെറുകിട ഷോറൂമുകളില്‍ ലഭ്യമാക്കുക.
പനിയ്ക്ക് ഉപയോഗിക്കുന്ന പാരാസിററമോള്‍, മൂക്കടപ്പ് മാറ്റാനുള്ള മരുന്നുകള്‍, ചൊറിച്ചിലിനുള്ള മരുന്നുകള്‍, പോഷക മരുന്നുകള്‍ എന്നിവ ഇത്തരത്തില്‍ ഓവര്‍ ദി കൗണ്ടര്‍ (ഒടിസി) ആയി ലഭ്യമാക്കും. നിയമം പാസ്സാക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ പൊതുജനാഭിപ്രായം സ്വരൂപിക്കും. നിലവില്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിതരണം ചെയ്യുന്നുണ്ട്.
എന്നാല്‍, ചെറുകിട സ്റ്റാളുകളില്‍ ഇവ ലഭ്യമല്ല. മരുന്നുകളെക്കുറിച്ച് തീരുമാനമെടുക്കുന്ന സര്‍ക്കാര്‍ ചട്ടക്കൂടായ ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെ (ഡിടിഎബി) അനുമതി ഇതിനായി ലഭ്യമായിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചികിത്സയും ഉപയോഗവും അഞ്ചുദിവസത്തില്‍ അധികമാകാത്ത മരുന്നുകള്‍ മാത്രമേ ഇത്തരത്തില്‍ ചെറുകിട സ്റ്റാളുകളില്‍ വിതരണം ചെയ്യാവൂ എന്ന് സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്നു.
പാക്കറ്റിലെഴുതിയിരിക്കുന്ന ഡോസേജില്‍ കൂടുതല്‍ മരുന്നുകള്‍ പാക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. മാത്രമല്ല. ഡോസേജിനെക്കുറിച്ച് വിശദീകരിക്കുന്ന ചെറുകുറിപ്പ് പാക്കറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം. നിലവില്‍ ഒരു ഒടിസി (ഓവര്‍ ദ കൗണ്ടര്‍) നയം ഇന്ത്യയിലില്ല.

X
Top