Alt Image
പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ ആദായ നികുതി ബില്‍; എന്താണ് പഴയ നികുതി നിയമത്തിൽ നിന്നുള്ള മാറ്റങ്ങൾഇന്ത്യന്‍ പ്രവാസികളുടെ പണമയക്കല്‍ കുത്തനെ കൂടികേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം; മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും വില കൂടിറീട്ടെയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞുഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരും

എച്ച്ഐവി തടയാനുള്ള മരുന്ന് വിജയത്തിലേക്ക്

വർഷത്തിൽ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി. അണുബാധയിൽ നിന്ന് യുവതികൾക്ക് പൂർണസുരക്ഷയൊരുക്കാമെന്ന് മരുന്നുപരീക്ഷണഫലം. ദക്ഷിണാഫ്രിക്കയിലും യുഗാണ്ഡയിലുമാണ് ലെനാകപവിർ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്. എച്ച്.ഐ.വി. അണുബാധ നിലവിൽ ഇല്ലാത്ത, എന്നാൽ എച്ച്.ഐ.വി. അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് നൽകുന്ന പ്രി-എക്സ്പോഷർ പ്രൊഫൈലാക്സിസ് വിഭാഗത്തിൽപ്പെടുന്ന മരുന്നാണിത്.
നിലവിൽ രണ്ടുതരം ഗുളികകൾ ലോകത്തെമ്പാടും ഇത്തരത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്. ഗുളിക നിത്യവും കഴിക്കേണ്ടതുണ്ട്. എന്നാൽ, ചർമത്തിനടിയിൽ കുത്തിവെക്കുന്ന ലെനാകപവിർ ഈ ഗുളികളെക്കാൾ മികച്ച ഫലം നല്കുമെന്ന് 5000 സ്ത്രീകളിൽ നടത്തിയ പരീക്ഷണത്തിനുശേഷം ഗവേഷകർ പറയുന്നു.
എച്ച്.ഐ.വി. ബാധ വളരെയധികം കാണപ്പെടുന്ന പ്രദേശങ്ങളിലാണ് പുതിയ മരുന്ന് പരീക്ഷണം നടത്തിയത്. ഗിലിയഡ് സയൻസസ് എന്ന യു.എസ്. കമ്പനിയാണ് നിർമാതാക്കൾ. ലോകത്ത് ഒരുവർഷം 13 ലക്ഷം പേർക്കാണ് എച്ച്.ഐ.വി. അണുബാധയുണ്ടാവുന്നത്.

X
Top