
തിരുവനന്തപുരം: റബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയാക്കി സർക്കാർ ഉത്തരവിറക്കി. ഈമാസം 1 മുതൽ സമർപ്പിച്ച ബില്ലുകൾക്കാണു വർധന ബാധകം.
കർഷകർക്ക് കിലോഗ്രാമിന് കിട്ടുന്ന തുക 200 രൂപയിൽ താഴെയാണെങ്കിൽ 200 രൂപയിലെത്താൻ എത്രയാണോ വേണ്ടത് അത്രയും തുക സർക്കാർ നൽകുന്നതാണു പദ്ധതി.
തിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ മാസം 29ന് നടത്തിയ പ്രഖ്യാപനങ്ങളിലാണു റബർ താങ്ങുവില വർധനയും ഉൾപ്പെടുത്തിയത്. നേരത്തേ ഇത് 180 രൂപയായിരുന്നു.






